ജില്ലാ ജയിലില്‍നിന്ന് പുറത്തു വില്‍ക്കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് നിലവാരമില്ല
കൊല്ലം: ജില്ലാജയിലില്‍ നിന്ന് തയാറാക്കി പുറത്ത് വില്‍പ്പനക്കെത്തിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് നിലവാരമില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടും പരിശോധനക്ക് തയാറാകാതെ ആരോഗ്യ-ഭക്ഷ്യസുരക്ഷാ വിഭാഗങ്ങള്‍.
ജയിലില്‍ പാചകം ചെയ്ത് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന കോഴിക്കറിക്ക് ഒട്ടും നിലവാരമില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ട് നാളുകളേറെയായി. ഈ ചിക്കന്‍ കറിയും കോഴിയിറച്ചിയും കഴിക്കുന്നവര്‍ക്ക് ഛര്‍ദി പിടിപെടുമെന്ന അവസ്ഥയാണ്.
ഉപഭോക്താക്കള്‍ പലതവണ ഇതുസംബന്ധിച്ച് ജയില്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. ജയില്‍ വാഹനത്തില്‍ കൊണ്ടുവരുന്ന ചിക്കന്‍ ബിരിയാണി കൃത്യമായി പായ്ക്ക് ചെയ്യാറില്ല. മിക്കപ്പോഴും പായ്ക്കറ്റിനകത്തും പുറത്തും നിറയെ ഉറുമ്പുകളെ കാണാനിടയാകാറുണ്ട്. നിലവാരം കുറഞ്ഞ സില്‍വര്‍ കണ്ടെയ്‌നറുകളിലാണ് ബിരിയാണി പായ്ക്ക് ചെയ്യുന്നത്. പലപ്പോഴും ഗുണമേന്മ പരിശോധിക്കാതെയാണ് ഇത് പുറത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നത്. ജയില്‍ വകുപ്പിന്റെ സംരഭമായ വേണാട് ചപ്പാത്തി പായ്ക്കറ്റിന് 35 രൂപയാണ് വില. അഞ്ച് ചപ്പാത്തിയും ചിക്കന്‍ കറിയും ഉള്‍പ്പെടുന്നതാണ് ഈ പായ്ക്കറ്റ്. ദിവസവും വൈകിട്ട് ചിന്നക്കട ഉഷാ തിയേറ്ററിന് സമീപം ഇതിന്റെ വില്‍പ്പന നടക്കാറുണ്ട്. ജയിലിന് പുറത്തെ കൗണ്ടറിലും വില്‍പ്പനയുണ്ട്.
ചില ദിവസങ്ങളില്‍ ചിക്കന്‍ കറിക്ക് ദുര്‍ഗന്ധമുണ്ടാകാറുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. പഴകിയ ചിക്കന്‍കറിയാണ് വില്‍പ്പനക്ക് കൊണ്ടുവന്നതെന്നാണ് സൂചന.
ഫുഡ്‌സേഫ്റ്റി അസോസിയേഷന്റെ ലൈസന്‍സ് അച്ചടിച്ച പായ്ക്കറ്റുകളിലാണ് വിതരണം ചെയ്യുന്നത്. ജയിലില്‍ നടക്കുന്ന കാര്യമായതിനാല്‍ ഏത് സാഹചര്യത്തിലാണ് ഇവ പാചകം ചെയ്യുന്നതെന്ന് പുറം ലോകം അറിയുകയുമില്ല. ജയിലിന്റെ വന്‍മതിലിന്റെ മറവില്‍ നടക്കുന്ന ഈ പാചകത്തിന് കാര്യമായ മേല്‍നോട്ടവും ഇല്ലെന്ന് പറയപ്പെടുന്നു. കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് അധികൃതരുടെയോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ പരിശോധനകളൊന്നും ജയിലിലെ പാചകപ്പുരയിലേക്ക് എത്താറുമില്ല.
പുലര്‍ച്ചെ പാചകം ചെയ്യുന്ന ചപ്പാത്തിയും ചിക്കന്‍ കറിയും രാത്രി വരെ പൊതുജനങ്ങള്‍ക്കായി വില്‍ക്കുന്നുണ്ട്. ജയില്‍ വകുപ്പിന്റേതായത് കാരണം മോശം ഭക്ഷണം ലഭിച്ചാലും ആരും രേഖാമൂലം പരാതിപ്പെടാറില്ല.
നഗരത്തിലെ തട്ടുകടകളിലും ഹോട്ടലുകളിലും നിരന്തരം പരിശോധന നടത്തുന്ന കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ജയിലിലെ പാചകപ്പുരയില്‍ പരിശോധന നടത്തിയാല്‍ ഇതിന് പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."