HOME
DETAILS
MAL
സഊദിയില്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മലയാളി മരിച്ചു
backup
September 13 2017 | 13:09 PM
ജിദ്ദ: ആശുപത്രിയില്‍ കുഴഞ്ഞു വീണു മലയാളി മരിച്ചു. മലപ്പുറം ചേറൂര് മുതുവില്കുണ്ട് ചോലക്കത്തൊടി ഹുസൈന് മാസ്റ്ററുടെ മകന് അബ്ദുല്‍ റഷീദ് (40) ആണ് ജിദ്ദയില്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഷറഫിയയിലെ പോളിക്ലിനിക്കില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 20 വര്‍ഷമായി അല്‍ റവാബിയില്‍ മിനിമാര്‍ക്കറ്റ് നടത്തിവരികയായിരുന്ന റഷീദ് അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ജിദ്ദ മുതുവില്കുണ്ട് മഹല്ല് കമ്മിറ്റി ട്രഷറര്‍ ആയിരുന്നു.
മയ്യിത്ത് റുവൈസ് ഖബറിസ്ഥാനില്‍ ഖബറടക്കി. മാതാവ്: മറിയുമ്മ. ഭാര്യ ഉമ്മു ഹബീബ. ഫാത്തിമ സിന്‍ഹ, ഫിനാദ് ഫെമി എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."