HOME
DETAILS
MAL
മുഖ്യമന്ത്രിയോട് ആദരപൂര്‍വം
backup
September 14 2017 | 00:09 AM
കഴിഞ്ഞ ദിവസം പത്രത്തില്‍ വന്നണ്ട വാര്‍ത്തയാണ് ഈകുറിപ്പിനാധാരം. കേരളത്തിലെ റോഡുകളെ സംബന്ധിച്ച പരാതികള്‍ പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിച്ചറിയിക്കാമെന്നു കണ്ടു. നിശ്ചിത തിയതിയില്‍ ടോള്ഫ്രീയായി അറിയിക്കാനും പരാതികള്‍ സമര്‍പ്പിക്കാനും അവസരംനല്കിയ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ കുണ്ടുംകുഴിയും നിറഞ്ഞ റോഡുകളാണ് കേരളത്തിന്റെ എക്കാലത്തെയും ശാപം. ഇത്തരം റോഡുകള്‍ കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇതിനെല്ലൊം ശാശ്വത പരിഹാരമായി ഈ അവസരം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ കൈകാര്യംചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനും പരിഹാരം കണ്ടെണ്ടത്താനും കൂടി ഇതുപോലെ അവസരങ്ങളുണ്ടണ്ടാക്കുകയാണെങ്കില് ഭരണംകൂടുതല്‍ ജനകീയമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."