HOME
DETAILS
MAL
വേണോ, ഇത്ര വേഗത?
backup
September 14 2017 | 00:09 AM
നിമിഷാര്‍ധം പോലും നില്ക്കാനാവാതെ, ശ്വാസം വിടാന്‍ തന്നെയും സമയമില്ലാതെ നെട്ടോട്ടമോടുകയാണ് നമ്മള്. പ്രിയപ്പെട്ട മുഖങ്ങള്‍ ഇതിനിടയില്‍ മിന്നായംപോലെ കണ്ടുമറയുമെങ്കിലും ഒരല്പ നേരം നിന്ന് കുശലം പറയാന്‍ നേരമില്ല. അഞ്ചു മിനുട്ട് വൈകിയാല്‍ ആകാശം ഇടിഞ്ഞു വീഴും എന്ന വെപ്രാളമാണ്. ദേവാലയങ്ങളില്‍പോലും മനസ്സിരുത്തി പ്രാര്ഥിക്കാനാവുന്നില്ല. എങ്ങോട്ടെന്നില്ലാതെ, എന്തിനെന്നില്ലാതെ നെടുകയും കുറുകയുമുള്ള പരക്കം പാച്ചിലാണ് നമുക്ക് ജീവിതം.
ഒരല്പം ചിന്തിച്ചു നോക്കൂ. ആരെ തോല്പിക്കാനാണ് ഇങ്ങനെ കുതിച്ചുപായുന്നത്. സ്വയം തോറ്റുപോവാനല്ലാതെ കടിഞ്ഞാണില്ലാത്ത ഈ അതിവേഗത നമ്മെ സഹായിക്കുന്നുണ്ടോ? വേഗത അല്പം കുറച്ചാല്‍ സാവകാശത്തോടെ, സമചിത്തതയോടെ, അടുക്കും ചിട്ടയുമായി ചെയ്തുതീര്ക്കാവുന്നതല്ലേ ജീവിതകര്‍മങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."