HOME
DETAILS

യു.എന്‍ യോഗത്തില്‍ സൂക്കി പങ്കെടുക്കില്ല

  
backup
September 14, 2017 | 1:31 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%95


നയ്പിദോ: റോഹിംഗ്യകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന യു.എന്‍ ജനറല്‍ കമ്മിറ്റി യോഗത്തില്‍ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂക്കി പങ്കെടുക്കില്ല. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ സൂക്കിക്ക് സാധിക്കില്ലെന്ന് അവരുടെ വക്താവ് സോ തായ് പറഞ്ഞു.
19 മുതല്‍ 25 വരെയാണ് യു.എന്‍ ജനറല്‍ അസംബ്ലി യോഗം നടക്കുന്നത്. മ്യാന്‍മര്‍ പ്രസിഡന്റ് തിന്‍ യോ ആശുപത്രിയിലാണ്. ഈ സമയത്ത് സൂക്കി രാജ്യത്തുണ്ടാവേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ രണ്ടാമത്തെ വൈസ് പ്രസിഡന്റ് യു.എന്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് തായ് സൂചിപ്പിച്ചു.
ഓഗസ്റ്റ് 25ന് റോഹിംഗ്യകള്‍ക്കിടയിലെ വിമതര്‍ പൊലിസ് ഔട്ട്‌പോസ്റ്റിനെതിരേ ആക്രമണം നടത്തിയതോടെയാണ് മ്യാന്‍മറില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വിമതര്‍ക്കെതിരേയുള്ള ആക്രമണത്തിനിടെ സൈന്യം നിരവധി റോഹിംഗ്യകളെ കൊലപ്പെടുത്തുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
സൂക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആക്രമണത്തിന് പിന്നില്‍ റോഹിംഗ്യകളാണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വംശീയ ഉന്മൂലനമാണ് നടന്നതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശടക്കമുള്ള രാജ്യങ്ങളിലേക്ക് റോഹിംഗ്യകള്‍ കൂട്ടപ്പലായനം നടത്തിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ യു.എന്‍ നിലപാട് കടുപ്പിച്ചത്. മൂന്നു ലക്ഷത്തിലധികം പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്‌തെന്നാണ് യു.എന്‍ സൂചിപ്പിക്കുന്നത്.
അതേസമയം അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിച്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വക്താവ് ജോര്‍ജ് വില്യംസ് ഒകോത് ഒബോ വിവിധ രാജ്യങ്ങളോട് കൂടുതല്‍ സഹായത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ കഴിഞ്ഞ വര്‍ഷം യു.എന്നിന്റെ ജനറല്‍ അസംബ്ലിയില്‍ സൂക്കി പങ്കെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  38 minutes ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  an hour ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്റെ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

Kerala
  •  an hour ago
No Image

രാഗം തീയറ്റർ ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണം: ക്വട്ടേഷൻ ആണെന്ന് സൂചന, പ്രവാസി വ്യവസായി സംശയത്തിൽ

Kerala
  •  2 hours ago
No Image

കുളിമുറിയിൽ വീണ് പരുക്ക്; ജി. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 hours ago
No Image

123 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ച് ഹെഡ്

Cricket
  •  2 hours ago
No Image

നോൾ കാർഡ് ഉപയോഗിച്ചുള്ള യാത്രയും, ഷോപ്പിംഗും; നിങ്ങളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങൾ

uae
  •  2 hours ago
No Image

ശബരിമല സപോട്ട് ബുക്കിങ്:  എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി

Kerala
  •  2 hours ago
No Image

ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബഹ്‌റൈനിൽ

uae
  •  3 hours ago
No Image

അങ്ങനെ കല്യാണം കളറായി: തൃശൂരിൽ കല്യാണ പാർട്ടി റോഡ് ബ്ലോക്ക് ആക്കി; ചോദ്യം ചെയ്ത് പ്രദേശവാസികൾ; ഒടുവിൽ കല്ലേറും കൂട്ടത്തല്ലും

Kerala
  •  3 hours ago