HOME
DETAILS

ഹോട്ടലുകളിലും നികുതി പരിശോധന

  
backup
September 14, 2017 | 1:50 AM

%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf


കൊച്ചി: സ്വര്‍ണക്കടകളിലെന്നപോലെ ഹോട്ടലുകളിലും നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന വരുന്നു. നിലവില്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുമൊക്കെയാണ് ഹോട്ടലുകളില്‍ പരിശോധന നടത്താറ്. എന്നാല്‍, ചരക്കുസേവന നികുതിയുടെ മറവില്‍ഹോട്ടലുകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍തോതില്‍ വില വര്‍ധിപ്പിച്ചുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്ക് ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാന ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഹോട്ടലുകളുടെ മൊത്തം വിറ്റുവരവ്, ബില്ലടിക്കുന്ന രീതി, ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഉള്ള ഹോട്ടലുകളാണോ ബില്ലില്‍ 18 ശതമാനം നികുതി ഈടാക്കുന്നത്, നേരത്തെയുണ്ടായിരുന്ന വിവിധ നികുതികള്‍ കുറച്ചതിനുശേഷമാണോ പുതിയ നികുതി ഈടാക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക.
ജി.എസ്.ടി നിലവില്‍ വന്ന ദിവസം മുതല്‍തന്നെ പരാതി ഉയര്‍ന്നത് ഹോട്ടലുകളിലെ ഭക്ഷ്യവസ്തു വില വര്‍ധന സംബന്ധിച്ചായിരുന്നു. ചായ മുതല്‍ ബിരിയാണി വരെയുള്ള ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കള്‍ക്കും അന്നുമുതല്‍ ഒറ്റയടിക്ക് 20 ശതമാനംവരെ വില വര്‍ധിപ്പിച്ചിരുന്നു. ഹോട്ടല്‍ ഭക്ഷണത്തിന് 18 ശതമാനം നികുതി ഈടാക്കാന്‍ ജി.എസ്.ടി നിയമത്തില്‍ അനുമതി നല്‍കുന്ന വ്യവസ്ഥയനുസരിച്ചായിരുന്നു ഇത്.
പ്രതിഷേധം വ്യാപകമായതോടെ, അധിക വില ഈടാക്കുന്ന ഹോട്ടലുകളുടെ ബില്ലിന്റെ കോപ്പി അയച്ചാല്‍ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതനുസരിച്ച് നിരവധിപേര്‍ ഹോട്ടല്‍ ബില്ലിന്റെ ഫോട്ടോ ധനമന്ത്രിയുടെ ഫേസ്ബുക്ക് പേജിലുംമറ്റും അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍, നടപടിയൊന്നുമുണ്ടായില്ല. ഭക്ഷണവില വര്‍ധന സംബന്ധിച്ച് പരാതി വ്യാപകമായ സാഹചര്യത്തിലാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇക്കാര്യം വിശദമായ ചര്‍ച്ചയായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  14 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  14 days ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  14 days ago
No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  14 days ago
No Image

മുംബൈയെ ഞെട്ടിച്ച് ക്രൈംബ്രാഞ്ച് റെയ്ഡ്; അധോലോക നായകന്റെ വീട്ടിൽ നിന്ന് 5 കോടിയും ആയുധശേഖരവും പിടിച്ചെടുത്തു

National
  •  14 days ago
No Image

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു: തമിഴ്‌നാട്ടില്‍ നാല് മരണം

Kerala
  •  14 days ago
No Image

എസ്കോബാർ ഓർമ്മകൾ ഉണർത്തി കൊളംബിയൻ ഫുട്ബോളിൽ വീണ്ടും വധഭീഷണി; പിഴച്ച ഷോട്ടിന് വില താരത്തിന്റെ ജീവനോ?

Football
  •  14 days ago
No Image

അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാരേ കൂടി പ്രതിചേര്‍ക്കും

Kerala
  •  14 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍; 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

Kerala
  •  14 days ago
No Image

ഞങ്ങൾ ജയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, വിമർശനങ്ങൾ ഞങ്ങൾക്ക് ഇന്ധനമാണ്; ഫിഫ പക്ഷപാത ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ മറുപടി!

Football
  •  14 days ago