മ്ലാവിറച്ചിക്കടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍
നെടുങ്കണ്ടം: മ്ലാവിറച്ചിറച്ചിയുമായി മൂന്നുപേര്‍ അറസ്റ്റിലായി. നെടുങ്കണ്ടം പൊലിസിന്റെ സര്‍ക്കിള്‍ ചെക്കിങ്ങിനിടയില്‍ ബാലന്‍പിള്ള സിറ്റിക്കുസമീപം ഓട്ടോറിക്ഷയില്‍ മ്ലാവിറച്ചിയുമായെത്തിയ സംഘമാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 1.30നാണ് സംഭവം.
സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതികളെ പൊലിസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. കുഴിപ്പെട്ടി സ്വദേശികളായ കോലഞ്ചിറ സുനില്‍കുമാര്‍(37), പുത്തന്തറക്കല് അനില്‍കുമാര്‍(34),ചോറ്റുപാറ ബ്ലോക്ക് നമ്പര്‍ 220 സുന്ദരേശന്(45) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന മ്ലാവിന്റെ തലയും, ശരീരഭാഗങ്ങളും, 30 കിലോ ഇറച്ചിയും പൊലസ് കണ്ടെത്തി. നെടുങ്കണ്ടം എസ്.ഐ എം.ഡി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മ്ലാവിറച്ചിയും, പ്രതികളെയും അറസ്റ്റ് ചെയ്തത്.
മ്ലാവ് വേട്ടയ്ക്ക് പിന്നില്‍ വന്‍ സംഘം രംഗത്തുള്ളതായി പൊലിസിനു വിവരം ലഭിച്ചു. കിലോഗ്രാമിനു 1000 രൂപ മുതല്‍ 1500 രൂപ വരെ നിരക്കിലാണ് കച്ചവടം. പരിശോധന നടത്താനെത്തിയ പൊലിസ് സംഘത്തിനു കബളിപ്പിച്ചു സ്ഥലത്ത് നിന്നും പ്രതികള്‍ രക്ഷപെടാന്‍ ശ്രമം നടത്തി.
തമിഴ്നാട് കമ്പത്തുനിന്നും പച്ചക്കറിയുമായെത്തിയ ഓട്ടോറിക്ഷയെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഓട്ടോറിക്ഷക്കുള്ളിലെ ചാക്ക് പരിശോധിച്ചപ്പോള്‍ മ്ലാവിറച്ചി കണ്ടെത്തുകയായിരുന്നു. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും വേട്ട സംഘം പിടികൂടിയ മ്ലാവാണിതെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് മറ്റൊരു നായാട്ട് സംഘമാണ് ഇറച്ചി നല്‍കിയതെന്ന് പ്രതികള്‍ പൊലിസിനോട് പറഞ്ഞു.
പൊലിസ് അന്വേഷണം വഴിതെറ്റിക്കുന്നതിനു നടത്തുന്ന നീക്കമാണിതെന്നും പൊലിസിനു സംശയമുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ സിപിഒ അജീഷ്,ഷമീര്‍, കെജിഎച്ച് രാജേന്ദ്രന് എന്നിവരും മ്ലാവിറച്ചി പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."