ഇടുക്കി-തങ്കമണി-നാലുമുക്ക്-റോഡിന് 17 കോടിയുടെ കേന്ദ്രാനുമതി
ചെറുതോണി: ഇടുക്കി - തങ്കമണി - നാലുമുക്ക് റോഡിന് 17 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ: ജോയ്സ് ജോര്‍ജ്ജ് എം.പി അറിയിച്ചു. സെന്‍ട്രല്‍ റോഡ് ഫണ്ട്(സി.ആര്.എഫ്) ല്‍ നിന്നാണ് 17 കോടി രൂപ ലഭിച്ചത്.
ഇടുക്കി മുതല്‍ പാണ്ടിപ്പാറ തങ്കമണി നാലുമുക്ക് വരെയുള്ള 17 കിലോമീറ്ററാണ് അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മിക്കുന്നത്.
ഒരു കിലോമീറ്ററിന് ഒരു കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന റോഡ് ഇടുക്കിയുടെ റോഡ് വികസന രംഗത്ത് വലിയ മുതല്‍ക്കൂട്ടാകുമെന്ന് എം.പി പറഞ്ഞു. സി.ആര്.എഫില്‍ ഇടുക്കിയില്‍ ലഭിക്കുന്ന രണ്ടാമത്തെ റോഡാണ് ഇത്. നേരത്തെ രാജാക്കാട് - പൂപ്പാറ റോഡിന് 12 കോടി ലഭിച്ചിരുന്നു. ഇടുക്കി മണ്ഡലത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും സി.ആര്.എഫ് റോഡുകള്‍ ലഭിച്ചിരുന്നില്ല. തങ്കമണി നാലുമുക്ക് റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുമെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."