വൈക്കം വാസുദേവന്‍ നായര്‍ക്ക് സ്മാരകം നിര്‍മിക്കണമെന്ന്
വൈക്കം: സംഗീത-നാടകരംഗത്ത് വൈക്കത്തിന്റെ യശസുയര്‍ത്തിയ വൈക്കം വാസുദേവന്‍ നായര്‍ക്ക് സ്മാരകം നിര്‍മിക്കണമെന്ന ആശയവുമായി വൈക്കത്തെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ കൂട്ടായ്മ രംഗത്ത്.
വൈക്കം വാസുദേവന്‍ നായര്‍ താമസിച്ചിരുന്ന 'വൃന്ദാവനം' വീടിനുമുന്നിലൂടെ കടന്നുപോകുന്ന റോഡിന് വൈക്കം വാസുദേവന്‍ നായര്‍ റോഡ് എന്ന് നാമകരണം ചെയ്യണമെന്നും ഒരു സംഗീതപഠന കേന്ദ്രം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവിക്ക് സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ നമ്പൂതിരി നിവേദനം നല്‍കി.
വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നടന്ന കൂട്ടായ്മയില്‍ വൈക്കം വാസുദേവന്‍ നമ്പൂതിരി, കൗണ്‍സിലര്‍മാരായ അഡ്വ. അംബരീഷ് ജി.വാസു, ഡി. രഞ്ജിത്കുമാര്‍, പി.എന്‍ കിഷോര്‍കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, വയലാര്‍ സംഗീത സാഹിത്യ അവാര്‍ഡ് ജേതാവ് സുബ്രഹ്മണ്യന്‍ അമ്പാടി, നാടകനടന്‍ പ്രദീപ് മാളവിക, ഗായകരായ ബി.ഹരികൃഷ്ണന്‍ ഗീരിഷ് വര്‍മ, മോഹന്‍ദാസ്, വി.ആര്‍ ഹരിവര്‍മ, പ്രൊഫ. ടി.ഗീത തങ്കം, സംഗീതജ്ഞ ലൈലാ രവീന്ദ്രന്‍, പുഷ്‌കരന്‍, കലേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."