മാധ്യമ പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്ത് വച്ചു
പയ്യന്നൂര്‍: മാധ്യമ പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്തും കരിഓയില്‍ പ്രയോഗവും. ജനം ടി.വി പയ്യന്നൂര്‍ സ്ട്രിങ്ങറും ബി.ജെ.പി പ്രവര്‍ത്തകനുമായ കാങ്കോല്‍ ആലപ്പടമ്പിലെ ശ്രീജയന്റെ വീടിന് മുന്നിലാണ് റീത്ത് വച്ചത്. ഇന്നലെ രാവിലെ വീടിന് പുറത്തിറങ്ങിയ ശ്രീജയന്റെ മാതാവ് ശാന്തയാണ് റീത്ത് കണ്ടത്. റീത്തില്‍ ബലിദാനം സെപ്റ്റംബര്‍ 28ന് എന്ന് എഴുതിയ കുറിപ്പുമുണ്ടായിരുന്നു.
ശ്രീജയന്റെ പരാതിയില്‍ പെരിങ്ങോം പൊലിസ് കേസെടുത്തു. വീടിന് നേരെയുണ്ടായ അക്രമത്തില്‍ ബി.ജെ.പി പ്രതിഷേധിച്ചു. നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശന്‍ പ്രസ്താവനയില്‍ പറഞ്ഞു. മേഖലയില്‍ ചില സംഘടനകള്‍ നേതൃത്വം നല്‍കുന്ന സാമൂഹിക വിരുദ്ധരാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മേഖലയില്‍ അക്രമം പടര്‍ത്താന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകും എന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര എത്രയും പെട്ടന്നു അറസ്റ്റു ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."