പെരുമാറ്റച്ചട്ടം ജില്ല മുഴുവന്‍; കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍
.
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും പെരുമാറ്റച്ചട്ടം ജില്ല മുഴുവന്‍ ബാധകമായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ.
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്കും ഭിന്നതകള്‍ക്കും വിദ്വേഷങ്ങള്‍ക്കും വഴിവയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രം ഒതുക്കണം. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെ വിമര്‍ശിക്കരുത്. അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കരുത്.
ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല. സമ്മതിദായകരെ ഭീഷണിപ്പെടുത്തുകയോ പാരിതോഷികങ്ങള്‍ നല്‍കി സ്വാധീനിക്കുകയോ ചെയ്യരുത്. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ അയാളുടെ അനുവാദമില്ലാതെ പ്രചാരണം പാടില്ല.
പൊതുയോഗം നടത്തുന്ന സ്ഥലവും തിയതിയും സമയവും പൊലിസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു മുന്‍കൂര്‍ അനുമതി വാങ്ങണം. പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ നടത്തുന്നുണ്ടെങ്കില്‍ തിയതി, ജാഥ ആരംഭിക്കുന്ന സ്ഥലം, സമയം, കടന്നുപോകുന്ന സ്ഥലങ്ങള്‍, അവസാനിക്കുന്ന സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഗതാഗത തടസമുണ്ടാക്കുന്നതരത്തില്‍ ജാഥകള്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."