വിധിയെഴുതുന്നത് 1.68 ലക്ഷം വോട്ടര്‍മാര്‍
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ 1,68,475 വോട്ടര്‍മാരുണ്ട്. 2017 ജനുവരിയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ചാണളത്. ഇതില്‍ 86,934 പുരുഷന്മാരും 81,541 സ്ത്രീകളുമാണ്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ നടപടികള്‍ തുടരുന്നുണ്ട്. ആകെ 148 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ഒരു പോളിങ് ബൂത്ത് മാത്രമുള്ള 48 സ്റ്റേഷനുകളും ഒന്നില്‍ കൂടുതല്‍ പോളിങ് ബൂത്തുകളുള്ള 42 സ്റ്റേഷനുകളുമുണ്ട്. ആറു പഞ്ചായത്ത് പരിധിയില്‍പ്പെട്ട വോട്ടര്‍മാരാണ് മണ്ഡലത്തിലുള്‍പ്പെടുന്നത്. എ.ആര്‍ നഗര്‍, കണ്ണമംഗലം, ഒതുക്കുങ്ങല്‍, പറപ്പൂര്‍, ഊരകം, വേങ്ങര എന്നിവയാണ് പഞ്ചായത്തുകള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം 15നു പുറപ്പെടുവിക്കും. 22വരെ നോമിനേഷന്‍ സ്വീകരിക്കും. 25നു സൂക്ഷ്മപരിശോധന നടത്തും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 27 ആണ്. വോട്ടെടുപ്പ് ഒക്‌ടോബര്‍ 11നും വോട്ടണ്ണല്‍ 15നും നടക്കും. ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സജീവ് ദാമോദരന്‍ റിട്ടേണിങ് ഓഫിസറും വേങ്ങര ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ നിബു ടി. കുര്യന്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുമാണ്. പുതിയ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായി രഘുരാജ് എന്‍.വി ചുമതലയേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."