HOME
DETAILS

അതിര്‍ത്തി ചെക്ക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ യുവാവ് പിടിയില്‍

  
backup
August 12 2016 | 02:08 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1


കുമളി: തമിഴ്‌നാട്ടില്‍ നിന്നും കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്തികൊണ്ടു വന്ന ആലപ്പുഴ കാട്ടൂര്‍ കരയില്‍ ചാരക്കാട്ട് വീട്ടില്‍ ആന്‍ഡ്രൂസ് സി. സാലസ് (21)  എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. അടിവസ്ത്രത്തിനുളളില്‍ ഒളിപ്പിച്ചിരുന്ന നൂറ്  ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നു കണ്ടെടുത്തു.
ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ. നെല്‍സന്റെ നിര്‍ദേശപ്രകാരം വണ്ടിപ്പെരിയാര്‍ എക്‌സൈസ് റെയിഞ്ചാഫിസിലേയും, പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലേയും ഉദ്യോഗസ്ഥര്‍ കുമളി ചെക്ക്‌പോസ്റ്റിലെ ജീവനക്കാരുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണു കേസ് കണ്ടെടുത്തത്. തമിഴ്‌നാട് കമ്പത്ത് നിന്നും ആയിരം രൂപാ നല്‍കി കഞ്ചാവ്  വാങ്ങിയതായും,  സ്വന്തമായി ഉപയോഗിക്കുവാന്‍ വേണ്ടി കൊണ്ട്‌വന്നതാണെന്നും പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരോട് മൊഴി പറഞ്ഞു. കഞ്ചാവ് നല്‍കിയ ആളെ കണ്ടെത്തുവാനുളള അന്വേഷണം ആരംഭിച്ചു.
കുമളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ ശെല്‍വരാജന്‍,  പ്രിവന്റീവ് ഓഫിസര്‍മാരായ എം.എസ് മധു, പി. ഡി സേവ്യര്‍, കെ. എച്ച് രാജശവ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബി രാജ്കുമാര്‍, ടി. എ അനീഷ്, ഡി ബിജുമോന്‍, കെ ഷനേജ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ട്പിടിച്ചത്.
പ്രതിയെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 months ago