HOME
DETAILS

പതിവ് തെറ്റിച്ചില്ല; മഴയില്‍ കുളമായി എറണാകുളം

  
Web Desk
September 15 2017 | 02:09 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b4%b4%e0%b4%af



കൊച്ചി: മഴപെയ്താല്‍ കുളമമാകുന്ന എറണാകുളം നഗരത്തിന്റെ പതിവു രീതിക്ക് ഇത്തവണയും മാറ്റമുണ്ടായില്ല. ഒരു രാത്രിയും പകലും നിര്‍ത്താതെ മഴ പെയ്തതോടെ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. വെള്ളത്തിനൊപ്പം റോഡിലെ കുഴികള്‍കൂടിയായതോടെ കനത്ത ഗതാഗതക്കുരുക്കിനാണ് നഗരം സാക്ഷിയായത്. മണിക്കുറുകളോളം വാഹനയാത്രികര്‍ റോഡില്‍ കുടങ്ങി. റോഡുകള്‍ വെള്ളത്തിനടിയാലായതോടെ കാല്‍നടയാത്രികരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായത്. മുട്ടോളം വെള്ളത്തില്‍ നിന്തിയാണ് പലരും ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.
മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ കാല്‍നടക്കാര്‍ക്കായുള്ള സ്ലാബ് ഉയര്‍ത്തികെട്ടിയതും റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാക്കി. വെള്ളം ഒഴുകിപ്പോകുന്നതിനായി ഇട്ടിരുന്ന ദ്വാരങ്ങള്‍ മാലിന്യങ്ങള്‍ വീണ് അടഞ്ഞതോടെ വെള്ളം ഒഴുകിപ്പോകാനും വഴിയില്ലാതായി. തൊഴിലാളികളും ഹോംഗാര്‍ഡുകളും ചേര്‍ന്ന് സ്ലാബുകള്‍ക്കിടയിലെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മാറ്റിയാണ് താല്‍ക്കാലികമായെങ്കിലും പ്രശ്‌നം പരിഹരിച്ചത്. വഴിയരികിലെ സ്ഥാപനങ്ങള്‍ ഓടയോടു ചേര്‍ന്ന ഭാഗം പലയിടത്തും കാന കവിഞ്ഞൊഴുകിയതും ദുരിതമായി. ശൂചീകരണം കാര്യമായി നടക്കാഞ്ഞതിനാല്‍ കാനയില്‍ തങ്ങിനിന്ന അവശിഷ്ടങ്ങളും മാലിന്യങ്ങളുമൊക്കെ റോഡിലൊഴുകി. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, എസ്.ആര്‍.വി റോഡുകളില്‍ അഴുക്കും കടുത്ത ദുര്‍ഗന്ധവുള്ള വെള്ളം നിറഞ്ഞതോടെ കാല്‍നട പോലും സാധ്യമല്ലാതായി.
എം.ജി റോഡ്, ജഡ്ജസ് അവന്യൂ, പാലാരിവട്ടം, ബാനര്‍ജി റോഡ്, കലൂര്‍ സ്റ്റേഡിയം റോഡ്, തമ്മനം, പുല്ലേപ്പടി, ഹൈക്കോടതി, കടവന്ത്ര-കലൂര്‍ റോഡ്, മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മാണം പുരോഗമിക്കുന്ന എസ്.എ റോഡ്, എളംകുളം എന്നിവിടങ്ങളിലാണ് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്.
കെ.എസ്.ആര്‍.ടി.സി സ്റ്റേഷനും പതിവുപോലെ വെള്ളക്കെട്ടിലായി. ഇതോടെ യാത്രക്കാര്‍ കുടയുമായി സ്റ്റാന്റിന് വെളിയില്‍ കാത്തുനിന്നാണ് ബസ് കയറിയത്. ചുറ്റുമുള്ള കല്‍വെട്ടുകളിലെയും ഓടകളിലെയും മാലിന്യങ്ങള്‍ ഒഴുകിയെത്തിയതോടെ ദുര്‍ഗന്ധപൂരിതമായിരുന്നു കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്.
അശാസ്ത്രീയവും ദീര്‍ഘവീക്ഷണമില്ലാത്തുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കൊച്ചിയെ സ്ഥിരമായി വെള്ളക്കെട്ടിനടിയിലാക്കുന്നത്. വര്‍ഷാവര്‍ഷം വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ലക്ഷക്കണക്കിന് രൂപ നഗരസഭ ചിലവാക്കുന്നുണ്ടെങ്കിലും നാളിതുവരെ ശാശ്വതമായ ഒരു പരിഹാരം കാണാന്‍ കോര്‍പറേഷന് ഇതുവരെ സാധിച്ചിട്ടില്ല.

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  a day ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  a day ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  a day ago
No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  a day ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  a day ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  a day ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  a day ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  a day ago