സ്വഛ്താ ഹി സേവ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ആലപ്പുഴ: കേന്ദ്ര ശുചിത്വവും കുടിവെളളവും മന്ത്രാലയവും ഹൗസിങ് ആന്‍ഡ്് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയവും ദേശീയതലത്തില്‍ 'സ്വഛ്താ ഹി സേവ' കാമ്പയിന്‍ സംഘടിപ്പിക്കുന്നു.
കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലം മുതല്‍ ഗ്രാമപഞ്ചായത്ത് തലം വരെ ഒക്ടോബര്‍ രണ്ടു വരെ ദിവസങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കി സംഘടിപ്പിക്കും. രാജ്യത്തെ എല്ലാ പൗരന്മാരും ശ്രമദാന പ്രവര്‍ത്തനമായി പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി ശുചിത്വത്തിന് വേണ്ടിയുളള ബഹുജന പ്രസ്ഥാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി ഗാമസഭയിലും വാര്‍ഡുസഭയിലും ശുചിത്വപ്രതിജ്ഞയെടുക്കും പൊതുസ്ഥലങ്ങള്‍, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ആശുപത്രി, ബസ് സ്റ്റാന്റുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ബഹുജനങ്ങള്‍ ശ്രമദാനം നടത്തി ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.
സംസ്ഥാനത്ത് നിലവില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പാക്കിവരുന്ന മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം കാമ്പയിന്റെ തുടര്‍ച്ചയായിട്ടാണ് കാമ്പയിന്‍ നടത്തുന്നത്. സ്വഛ്താ ഹി സേവ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പട്ടണക്കാട് എസ്.സി.യു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു നിര്‍വ്വഹിക്കും. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റ്റി.എം. ഷെരീഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഡ്വ.എ.എം. ആരിഫ് എം.എല്‍.എ. ശുചിത്വസന്ദേശം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."