മാവേലിക്കര സഹകരണ ബാങ്ക്: സര്‍ക്കാര്‍ നടപടി പ്രത്യുപകാരമെന്ന് എം ലിജു
ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി അഴിമതിക്കാര്‍ക്കുള്ള സി.പി.എമ്മിന്റെ പ്രത്യുപകാരമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം ലിജു പറഞ്ഞു.
ബാങ്കില്‍ നടന്ന കോടികളുടെ ക്രമക്കേടിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ഭരണസമിതി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പിരിച്ചു വിട്ടത്. ഇതിന്റെ പകപോക്കലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇതിലൂടെ അഴിമതിക്കാരും സി.പി.എം നേതൃത്വവും തമ്മിലുള്ള അവിശുദ്ധബന്ധം കൂടുതല്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. സി.പി.എമ്മുമായി അടുത്ത ബന്ധം വെച്ചുപുലര്‍ത്തുന്നവരാണ് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍. ഇതിന്റെ പേരില്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി പ്രതിഷേധാര്‍ഹമാണെന്നും എം ലിജു പറഞ്ഞു.
അഴിമതിക്കാരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് കഴിയാത്തത് ഉന്നത സി.പി.എം നേതൃത്വവുമായി ഇവര്‍ക്കുള്ള ബന്ധമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിപ്പണത്തിന്റെ പങ്കുപറ്റിയതിലുള്ള നന്ദികൂടിയാണ്സി.പി.എം ഇപ്പോള്‍ കാട്ടുന്നതെന്നും ലിജു ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."