HOME
DETAILS

സെയിന്റ്ഗിറ്റ്‌സിന് വീണ്ടും ദേശീയ അംഗീകാരം

  
backup
September 15 2017 | 03:09 AM

%e0%b4%b8%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%97%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3


കോട്ടയം: ഇന്ത്യയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണനിലവാരം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്ന ന്യൂഡല്‍ഹി ആസ്ഥാനമായ സ്വതന്ത്രസ്ഥാപനമായ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ (എന്‍.ബി.എ) അംഗീകാരം വീണ്ടും സെയിന്റ്ഗിറ്റ്‌സിന് കലാലയത്തിന്. സെയിന്റ്ഗിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിനാണ് ഇത്തവണ എന്‍.ബി.എ യുടെ അക്രെഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
ഹൈദരാബാദിലെ കെ.എല്‍ യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറായ പ്രൊഫ. ജി.എല്‍.ദത്ത നയിച്ച മൂല്യനിര്‍ണയസമിതി, മാനേജ്മന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു അടിസ്ഥാന സൗകര്യങ്ങള്‍, അദ്ധ്യാപക നിലവാരം, പഠനരീതികള്‍, ഗവേഷണം, വിദ്യാര്‍ത്ഥികളുടെ തൊഴില്‍ലഭ്യത എന്നിവയില്‍ മതിപ്പ് പ്രകടിപ്പിച്ചിരുന്നു.നിലവില്‍ എന്‍.ബി.എ അക്രെഡിറ്റേഷന്‍ ഉള്ള ഏക കേരളത്തിലെ ബിസിനസ് സ്‌കൂളാണ് സെയിന്റ്ഗിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്.2006 -ല്‍ ആരംഭിച്ച സ്ഥാപനത്തില്‍ രണ്ടു ബാച്ചുകളിലായി 120 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനമുള്ളത്. പകുതിയിലധികം അദ്ധ്യാപകര്‍ക്ക് ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുള്ള സ്ഥാപനത്തിന് ഗവേഷണകേന്ദ്രത്തിന്റെ പദവി കൂടിയുണ്ട്.
90 ശതമാനത്തിലധികം പഠിതാക്കള്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിനെ കേരളത്തിലെ ഏറ്റവും മികച്ച മൂന്ന് ബിസിനസ് സ്‌കൂളുകളില്‍ ഒന്നായി ഓള്‍ ഇന്‍ഡ്യ മാനേജ്മന്റ് അസോസിയേഷന്‍ , ദി വീക്ക് , ബിസിനസ്സ് ഇന്‍ഡ്യ എന്നിവയുടെ വിവിധ സര്‍വേകളില്‍ കണ്ടെത്തിയിരുന്നു. അന്തര്‍ദേശീയ അംഗീകാരമായ എ.സി.ബി.എസ്.പി യുടെ അക്രെഡിറ്റേഷന്‍ ലഭിക്കുവാനുള്ള ശ്രമത്തിലാണ് സെയിന്റ്ഗിറ്റ്‌സെന്ന് പ്രിന്‍സിപ്പാള്‍ ഡോ. എം.സി. ഫിലിപ്പോസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago