ജോലികള്‍ പൂര്‍ത്തിയായിട്ടും പണം നല്‍കുന്നില്ലെന്ന് കരാറുകാര്‍
കോട്ടയം: കരാര്‍ പ്രകാരമുള്ള ജോലികള്‍ കഴിഞ്ഞിട്ടും പണം നല്‍കാതെ കബളിപ്പിക്കുന്നതായുള്ള പരാതിയുമായി കരാറുകാര്‍. അതിരമ്പുഴ മാങ്കിലേട്ട് ജോര്‍ജുകുട്ടി, ജെറിന് എന്നിവരാണു വാര്‍ത്താസമ്മേളനത്തില്‍ പരാതിയുമായി രംഗത്തെത്തിയത്.
തലയോലപ്പറമ്പ് എ.ജെ ജോണ്‍ മെമ്മോറിയല്‍ സ്കൂളില്‍ കരാര്‍ പ്രകാരം ജോലി ചെയ്യുകയും ബില്ല് നല്‍കുകയും ചെയ്തിട്ടും പണം നല്കാന് തയാറാകുന്നില്ലെന്നു ജോര്‍ജുകുട്ടി ആരോപിച്ചു. പ്രദേശത്തെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കത്തു നല്‍കാത്തതാണു കാരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ജോര്‍ജുകുട്ടി ആരോപിച്ചു.
ആര്‍പ്പൂക്കര പഞ്ചായത്തില്‍ അങ്ങാടിപ്പള്ളി - കസ്തൂര്‍ബ റോഡിന്റെ ഓട നിര്‍മാണം മാര്‍ച്ച് 25നു പൂര്‍ത്തീകരിച്ചിട്ടും പണം ലഭിച്ചില്ലെന്നു ജെറിന് ആരോപിച്ചു. പഞ്ചായത്തു പ്രസിഡന്റും അന്നത്തെ അക്കൗണ്ടന്റും ചേര്‍ന്നു ബില്‍ മനപൂര്‍വം ട്രഷറിയില്‍ എത്തിക്കാതിരിക്കുകയായിരുന്നുവത്രേ. ഇതു സംബന്ധിച്ചു മന്ത്രിയ്ക്കും പഞ്ചായത്തു ഡപ്യൂട്ടി ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും ജെറിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."