എന്റെ വടക്കാഞ്ചേരി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം നാളെ
വടക്കാഞ്ചേരി : എന്റെ വടക്കാഞ്ചേരി എന്ന പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും രാജ്യത്തെ ആശുപത്രികളില്‍ സൗജന്യമായി കിടന്ന് ചികിത്സിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പണരഹിത കാര്‍ഡിന്റെ വിതരണോദ്ഘാടനവും, 65 വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വര്‍ഷത്തില്‍ പതിനായിരം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്നതിനു വേണ്ടിയുള്ള സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും സെപ്റ്റംബര്‍ 16 ന് രാവിലെ 10 മണിക്ക് നടക്കും വടക്കാഞ്ചേരി ജയശ്രീ ഹാളില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടകന്‍.
ഒരു വര്‍ഷത്തില്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കുടുംബങ്ങള്‍ക്ക് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേനയാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 25000 അംഗങ്ങളാണ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്. രാജീവ് ഗാന്ധി റൂറല്‍ ഡവലപ്പ്‌മെന്റ് റിസര്‍ച്ച് സെന്റര്‍ എന്ന സര്‍ക്കാരിതര സംഘടനയാണ് ഇതിന്റെ സംഘാടനം ഒരുക്കുന്നത്.
പണരഹിത കാര്‍ഡ് കൈപ്പറ്റുന്നതിനായി ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട വാളണ്ടിയര്‍മാര്‍ നല്‍കിയിട്ടുള്ള കത്ത് സഹിതമാണ് എത്തിചേരണമെന്ന് അനില്‍ അക്കര അ റി യി ച്ചു. ആദ്യഘട്ടത്തില്‍ 5002 കുടുംബങ്ങള്‍ക്കാണ് പണരഹിത കാര്‍ഡ് നല്‍കുക യെന്നും എം എല്‍ എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."