അധികൃതര്‍ ഒഴിപ്പിച്ച വഴിയോര കച്ചവടം വീണ്ടും തകൃതി
കുന്നംകുളം: ഓണകാലത്തോടനുഭന്ധിച്ച് ഒഴിപ്പിച്ച നഗരത്തിലെ പ്രധാന വഴികളിലെ വഴിയോര കച്ചവടം തിരിച്ചെത്തി. അനധികൃത കച്ചവടം തകൃതിയായത്തോടെ കാല്‍നടയാത്രക്കാര്‍ വീണ്ടും ദുരിതത്തിലായി. ഓണക്കാലത്തെ ഗതാഗത പരിഷ്‌കാരങ്ങളുടെ ഭാഗമായി പോലീസും നഗരസഭാ അധികൃതരും സംയുക്തമായി നഗരത്തിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ക്ക് അറുതിവരുത്തിയിരുന്നു. കാലങ്ങളായുള്ള നഗര നിവാസികളുടെ പ്രതിഷേധത്തിനൊടുവിലാണ് അധികൃതര്‍ നടപടിക്കു തയ്യാറായത്. എന്നാല്‍ ഓണത്തിരക്കും പുതിയ ഗതാഗത പരിഷ്‌കാരങ്ങളും അവസാനിച്ചതോടെ കച്ചവടക്കാര്‍ പഴയ സ്ഥലങ്ങള്‍ വീണ്ടും കയ്യടക്കുകയായിരുന്നു. ഇതോടെ ബസ് സ്റ്റാന്‍ഡിലേക്കും വടക്കാഞ്ചേരി റോഡിലേക്കും നഗര കേന്ദ്രത്തിലുള്ള കച്ചവട സ്ഥാപനങ്ങളിലെക്കുമുള്ള കാല്‍നട യാത്ര പ്രയാസമേറിയതായി. നടന്നു പോകാന്‍ വഴി ചോദിക്കുന്ന കാല്‍നടയാത്രക്കാരോട് വഴിയോര കച്ചവടക്കാര്‍ അപമര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്. അനധികൃത കച്ചവടത്തെകുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നിട്ടും നടപടികള്‍ എടുക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."