HOME
DETAILS
MAL
സഹകരണ വകുപ്പ് 150 ഓണം - ബക്രീദ് വിപണി തുറക്കും
backup
August 12 2016 | 02:08 AM
തൊടുപുഴ: ജില്ലയില്‍ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ 150 ലേറെ ഓണം - ബക്രീദ് വിപണികള്‍ തുറക്കുവാന്‍ ജില്ലയിലെ സഹകരണസംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.
ഓണം ബക്രീദ് വിപണിയുടെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടത്തു നടത്തും. സെപ്തംബര്‍ നാലു മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ നടത്തുന്ന വിപണികളില്‍ക്കൂടി 13 ഇനം സാധനങ്ങള്‍ സബ്സിഡി നിരക്കിലും 27 ഇനം സാധനങ്ങള്‍ സബ്സിഡി ഇല്ലാതെയും വിതരണം ചെയ്യും.
ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍) പോള്‍ ജോര്‍ജ്ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ( പ്ലാനിങ്) എം.കെ സുരേഷ് കുമാര്‍, കണ്‍സ്യൂമര്‍ ഫെഡറേഷന് റീജിയണല്‍ മാനേജര്‍ ശ്യാം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."