പെന്‍ഷനേഴ്സ് അസോസിയേഷന് കൂട്ടധര്‍ണ നടത്തി
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ( കെ.എസ്.എസ്.പി.എ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് പടിക്കല്‍ കൂട്ടധര്‍ണ നടത്തി. ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സി.ഇ മൈതീന്‍ ഹാജി, കെ.വി രാധാകൃഷ്ണന്, എം.ജെ ജോസഫ്, ടി.ജെ പീറ്റര്‍, ജോസഫ് ആറ്റുപുറം, എ ആല്‍ബര്‍ട്ട്, ജോജോ ജെയിംസ്, അല്‍ഫോന്‍സ ജോസഫ്, കെ.എസ് ഹസന്‍കുട്ടി, വി.എ ജോസഫ്, ജോസ് ജേക്കബ്, ഒ.എസ് സമദ്, കെ.വി ബാബു സംസാരിച്ചു.
പന്ഷന്കാര്ക്ക് ശുപാര്‍ശ ചെയ്ത സൗജന്യ ചികിത്സാ പദ്ധതി സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുക, പെന്ഷന് പരിഷ്കരണ കുടിശിക ഒറ്റത്തവണയായി അനുവദിക്കുക, പൂര്‍ണ്ണ പെന്‍ഷനുള്ള സര്‍വീസ് കാലാവധി 25 വര്‍ഷമായി നിജപ്പെടുത്തിയ കമ്മിഷന് ശുപാര്‍ശ നടപ്പിലാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, ഇടുക്കി മെഡിക്കല്‍ കോളജ് നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."