തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
നെടുമങ്ങാട്: വേങ്കോട് ഒരു സ്വകാര്യാശുപത്രിയിലേക്ക് പോകുന്ന ഇടറോഡിനു സമീപമുള്ള പാറമടയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം പാറമടയിലെ കുളത്തില്‍ ചൂണ്ടയിടാന്‍ എത്തിയ കുട്ടികളാണ് തലയോട്ടിയും അസ്ഥികൂടവും ആദ്യം കണ്ടത്. കുട്ടികള്‍ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പൊലിസിനെ അറിയിച്ചു.
തിരുവനതപുരം റൂറല്‍ എസ്.പി അശോക്കുമാര്‍, നെടുമങ്ങാട് ഡിവൈ.എസ്.പി ദിനില്‍, സി.ഐ സുരേഷ്‌കുമാര്‍, എസ്.ഐ ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിദഗ്ധപരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം എത്തി തെളിവെടുപ്പ് നടത്തി. തലയോട്ടിയും അസ്ഥികൂടവും പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇതേ പാറമടയില്‍ ഒരു തൊഴിലാളി മുന്‍പ് മുങ്ങിമരിച്ചിരുന്നു. ഉപയോഗശൂന്യമായി കിടക്കുന്ന പാറമട സുരക്ഷിതത്ത്വത്തിനായി വേലി കെട്ടി സംരക്ഷിക്കണമെന്ന് അന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഉപയോഗശൂന്യമായി കിടക്കുന്ന പാറമടകളിലെ കുളങ്ങള്‍ വേലികെട്ടി ജനങ്ങളുടെ സുരക്ഷിതത്ത്വവും ഉറപ്പാക്കണമെന്ന് നിയമം നിലവിലുണ്ട്. എന്നാല്‍ ഇതൊന്നും അധികൃതര്‍ പാലിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."