ആറ്റിങ്ങല്‍ കലാപ വാര്‍ഷികത്തിന്റെ ഓര്‍മ പുതുക്കുന്നു
ആറ്റിങ്ങല്‍: എസ്.എസ്. ഹരിഹരയ്യര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആറ്റിങ്ങല്‍ വെടിവയ്പ്പിന്റെ 79 ാം വാര്‍ഷിക ഓര്‍മ പുതുക്കുന്ന സെപ്റ്റംബര്‍ 21 രാവിലെ 10ന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ സെമിനാര്‍ നടക്കും. രാവിലെ 9.30ന് രക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിക്കല്‍ ദീപം തെളിക്കല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് നിര്‍വഹിക്കും. 9.45 ന് നടക്കുന്ന സെമിനാര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ പ്രസിഡന്റ് വി.എസ് അജിത്കുമാര്‍ അദ്ധ്യക്ഷനാകും. അഡ്വ. ബി. സത്യന്‍ എം.എല്‍.എ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും. ആര്‍.ഹേലി, എന്‍.സുദര്‍ശനന്‍, അഡ്വ. വി. ജയകുമാര്‍,എ. ഇബ്രാഹിംകുട്ടി, തോട്ടയ്ക്കായ് ശശി, കെ. ചന്ദ്രബാബു, അഡ്വ. സി.ജെ.രാജേഷ് കുമാര്‍, പി.ഉണ്ണികൃഷ്ണന്‍, ടി.പി അംബിരാജ, കെ.എസ് ശ്രീരഞ്ജന്‍, ആറ്റിങ്ങല്‍, കെ.മോഹന്‍ലാല്‍, ജെ.ശശി, അഡ്വ. ജി. വിദ്യാധരന്‍ സംസാരിക്കും.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ദിവാന്‍ഭരണത്തിനെതിരേ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന നിയമ ലംഘന പ്രക്ഷോഭത്തില്‍ ആറ്റിങ്ങലിലെ നേതാവായ നാണു വക്കീലിനെ രാജ്യദ്രോഹ കുറ്റം ചുമത്തി കൈയാമം വച്ച് പൊതു നിരത്തിലൂടെ ജയിലിലേയ്ക്ക് കൊണ്ടു പോയതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 21ന് താലൂക്കിലെ നാനാഭാഗങ്ങലിലുള്ളവര്‍ ജാഥയായി ആറ്റിങ്ങലില്‍ കേന്ദ്രീകരിച്ചു. ഇവര്‍ക്കു നേരേ പട്ടാളം വെടിവച്ചു. വെടിയേറ്റ പൂവന്‍പാറ കൊച്ചുവീട്ടില്‍ ഗംഗാധരന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. മാര്‍ക്കറ്റ് റോഡില്‍ വാസുമേശിരി, നഗരൂരിലെ വണ്ടിക്കാരന്‍ കേശവന്‍, കിളിമാനൂര്‍ പാപ്പാല സ്വദേശി ഇബ്രാഹിം എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൂടാതെ ഡോക്ടര്‍ എന്‍.എസ് പിള്ള, ചിറയിന്‍കീഴ് ടി.കെ വാസുദേവന്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയും ചെയ്തതാണ് ആറ്റിങ്ങല്‍ വെടിവയ്പ്പ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."