കെ.ആര്.എം.യു സംസ്ഥാന കമ്മിറ്റി ഓഫിസ് തുറന്നു
തിരുവനന്തപുരം: മാനവിക സംസ്കാര ധാരയെ സംരക്ഷിക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രധാന പങ്കുവഹിക്കാനുണ്ടെന്നും സമ്മര്‍ദങ്ങളെയും പ്രയാസങ്ങളെയും പ്രതികൂല തൊഴില്‍ സാഹചര്യങ്ങളെയും അതിജീവിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെയും മാനവികതയുടെയും കാവല്‍ക്കാരായി പ്രവര്‍ത്തിക്കുന്നതെന്ന ദുര്യോഗം മാറേണ്ടതുണ്ടെന്നും പ്രശസ്ത സാഹിത്യകാരനും പെരുമ്പടവം ശ്രീധരന് പറഞ്ഞു. കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സന്‍സ് യൂനിയന്റെ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം പൂജപ്പുരയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. സംസ്ഥാന പ്രസിഡന്റ് കെ.പി ഹാരിസ് അധ്യക്ഷനായിരുന്നു. . യൂനിയന്റെ നിയന്ത്രണത്തില്‍ ആരംഭിക്കുന്ന ലൈവ് ടി വി യുടെ ലോഗോ പ്രകാശനം തിരുവനന്തപുരം. കോര്പറേഷന് കൗണ്‍സിലര്‍ പി.ഗോപകുമാര്‍ നിര്‍വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് നല്കുന്ന യൂനിയന്റെ ഐ.ഡി കാര്‍ഡ് വിതരണോദ്ഘാടനം മുന്‍ ഡിജിപി കെ.പി സോമരാജന് നിര്‍വ്വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഉസ്മാന് അഞ്ചുകുന്ന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മോഹനന് നരണിപ്പുഴ, കെ.പി അഷ്റഫ്, സെന്‍സിലാല്‍, ബിനു മാത്യു, മുഹമ്മദ് ബഷീര്‍, ജോഷി ജോസഫ് യു.ടി.ബാബു, തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. കെ ആര്‍എം.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. ദീപേഷ് ബാബൂ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."