പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ കൂട്ടു പ്രതികള്‍ അറസ്റ്റില്‍
പാറശാല: പാറശാല സി.ഐ ഓഫിസിലെ പൊലിസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണനെ ഡ്യൂട്ടിയ്ക്കിടയില്‍ പരുക്കേല്‍പ്പിച്ച കേസിലെ കൂട്ടു പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. കാരോട് വില്ലേജില്‍ അയിര കുഴിഞ്ഞാന്‍വിള പുല്ലുവിള ലക്ഷംവീട് കോളനിയില്‍ ഉണ്ണി എന്നു വിളിയ്ക്കുന്ന പാലയ്യന്റെ മകന് അരുണ്‍ (26) , കാരോട് വില്ലേജില്‍ അയിര കുഴിഞ്ഞാന്‍വിള ഹരിജന്‍ ലക്ഷംവീട് കോളനിയില്‍ പാലര്ത്തല വീട്ടില്‍ സുകുമാരന്റെ മകന് വാവ എന്നു വിളിയ്ക്കുന്ന ശ്രീജിത് (26) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 30 ന് കുഴിഞ്ഞാന്‍വിളയില്‍ ജോണി എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ സന്തോഷിനെ അന്വേഷിച്ച് സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥരെയാണ് പ്രതികള്‍ ആക്രമിച്ചത്.
സംഭവത്തിനു ശേഷം മാസങ്ങളായി പലയിടങ്ങളിലായി മാറി മാറി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതികളെ നെയ്യാറ്റിന്‍കര ഡി.വൈ.എസ് പി.ബി ഹരികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലിസിന്റെ സഹായത്തോടെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം വച്ച് പാറശാല സി.ഐ ജി. ബിനുവിന്റെ നേതൃത്വത്തില്‍ പൊഴിയൂര്‍ എസ്.ഐ വി.എസ്.വിനീഷ് , അഡീഷണല്‍ എസ്.ഐ.തങ്കരാജ് , സി.പി.ഒമാരായ ബിജു , വിമല്‍ , ബിജിത്ത് , ക്രസ്റ്റഫര് , പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മുഖ്യ പ്രതിയായ സന്തോഷിനെ കഴിഞ്ഞദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."