HOME
DETAILS

നാസ പേടകം കാസിനിയുടെ 'ശനി'ദൗത്യം അവസാനിച്ചു

  
backup
September 16 2017 | 01:09 AM

%e0%b4%a8%e0%b4%be%e0%b4%b8-%e0%b4%aa%e0%b5%87%e0%b4%9f%e0%b4%95%e0%b4%82-%e0%b4%95%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%a8%e0%b4%bf


വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ നേതൃത്വത്തിലുള്ള കാസിനി 'ശനി'ദൗത്യത്തിനു പ്രൗഢാന്ത്യം. 20 വര്‍ഷത്തെ ബഹിരാകാശ ദൗത്യം അവസാനിപ്പിച്ച് 'കാസിനി' പേടകം ശനി ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ഇടിച്ചുതകര്‍ന്നു.
ശനി ഗ്രഹത്തെ കുറിച്ചു പഠിക്കാനായി 1997ല്‍ നാസയും യൂറോപ്യന്‍ സ്‌പേസ് അസോസിയേഷനും ചേര്‍ന്ന് അയച്ച 22 അടി ഉയരമുള്ള പേടകം ഇന്നലെ ഇന്ത്യന്‍ സമയം വേകിട്ട് 6.30ഓടെയാണ് ഇന്ധനം തീര്‍ന്ന് സ്വയം ഉരുക്കിത്തീര്‍ന്നത്. 290 കോടി രൂപ ചെലവായ പേടകം അവസാനമായി ശനി വളയങ്ങളിലൂടെ തെന്നിയിറങ്ങിയാണു ശനിയുടെ അന്തരീക്ഷത്തില്‍ തകര്‍ന്നുവീണത്.
കാലിഫോര്‍ണിയയിലെ പാസാഡെനയിലുള്ള ജെറ്റ് പ്രോപല്‍ഷന്‍ ലബോറട്ടറിയില്‍ വച്ചാണ് അവസാന നിമിഷങ്ങള്‍ നിയന്ത്രിച്ചത്. പേടകം കത്തിത്തീര്‍ന്നതോടെ കാസിനി ദൗത്യത്തിന്റെ മാനേജര്‍ ഏള്‍ മൈസ് സഹപ്രവര്‍ത്തകരെ അഭിനന്ദിച്ച് സംസാരിച്ചു. ഇതൊരു അവിശ്വസനീയ ദൗത്യമാണെന്നും ഇതില്‍ പങ്കെടുത്തത് അവിശ്വസനീയമായ സംഘമാണെന്നും അദ്ദേഹം പറഞ്ഞു.
സൂക്ഷ്മ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള നാരോ ആംഗിള്‍ കാമറ ഉപയോഗിച്ച് കാസിനി അവസാനമായി ഒപ്പിയെടുത്ത ശനിയുടെ ചിത്രങ്ങള്‍ വെള്ളിയാഴ്ച നാസ പുറത്തുവിട്ടിരുന്നു. ജൂലൈയില്‍ 76,000 കി.മീറ്റര്‍ ദൂരത്തുനിന്നു പകര്‍ത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് നാസയ്ക്കു ലഭിക്കുന്നത്.
1997 ഒക്ടോബറില്‍ ഫ്‌ളോറിഡയിലെ കേപ് കനവറലില്‍നിന്നാണ് കാസിനി പേടകത്തെ ബഹിരാകാശത്തേക്കു വിക്ഷേപിച്ചത്. തുടര്‍ന്ന് 2004ല്‍ പേടകം ഭ്രമണപഥത്തിലെത്തി. അമേരിക്കക്കാരിയായ ഡോ. ലിന്‍ഡ സ്പില്‍ക്കറാണ് ദൗത്യത്തിനു നേതൃത്വം നല്‍കിയത്.
13 വര്‍ഷം നിരീക്ഷണങ്ങളും പഠനങ്ങളും തുടര്‍ന്ന കാസിനി ശനിയെ കുറിച്ച് ശാസ്ത്രലോകത്തിനു കൗതുകകരമായ പല വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  34 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  13 hours ago