HOME
DETAILS
MAL
കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി ശൈലജ
backup
September 16 2017 | 01:09 AM
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈനെതിരേയുള്ള ഭീഷണി സംബന്ധിച്ച് ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ.
വനിതാ കമ്മിഷന് ആസ്ഥാനത്തേക്ക് തപാലിലൂടെ മനുഷ്യ വിസര്‍ജ്യവും ഭീഷണിക്കത്തും അയച്ചത് പ്രാകൃതവും അപലപനീയവുമാണ്. സംസ്ഥാനത്ത് വനിതകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ വനിതാ കമ്മിഷന് നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരാകുന്നവരാണ് ഭീഷണികള്‍ മുഴക്കുന്നത്. ഇത് കേരളം പോലുള്ള ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
അതിനാവശ്യമായ എല്ലാവിധ അന്വേഷണവും നടത്തുവാന്‍ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."