കോണ്‍ഗ്രസ് സബ് രജിസ്ട്രാര്‍ ഓഫിസ് മാര്‍ച്ച് പൊലിസ് തടഞ്ഞു
ഏറ്റുമാനൂര്‍ : ഭാഗ ഉടമ്പടികള്‍ക്കും ഇഷ്ടദാന ധന നിശ്ചയ ഉടമ്പടികള്‍ക്കും അമിതമായി വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ സബ് രജിസ്റ്റാര്‍ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോടതി വളപ്പിലേക്കുള്ള പ്രവേശന കവാടത്തിനരികില്‍ ധര്‍ണ നടത്തി. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ജി.ഹരിദാസ് അധ്യക്ഷനായിരുന്നു.
ചിറക്കുളം മൈതാനിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ധര്‍ണയെ അബിസംബോധന ചെയ്ത് ഏറ്റുമാനൂര്‍ നഗരസഭാ ചെയര്മാന് ജയിംസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍, മോളി ലൂയിസ്, ഡോ. കെ.എം ബെന്നി, ടോമി പുളിമാന്തുണ്ടം, ജോറോയി പൊന്നാറ്റില്‍, ടി.കെ.ശിവശങ്കരന്, കെ.ജെ സെബാസ്റ്റ്യന്‍, ബിജു കൂമ്പിക്കന്, പി ചന്ദ്രകുമാര്‍, കെ.കെ വിശ്വനാഛന്, റൂബി ചാക്കോ, ചെങ്ങളം രവി, കുഞ്ഞച്ചന് വേലിത്തറ, സജി ജോസഫ്, സൂസന് തോമസ്, ലൗലി ജോര്‍ജ്, ജയശ്രീ ഗോപിക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."