റോഹിംഗ്യന്‍ അഭയാര്‍ഥികളോടു ഭരണകൂടങ്ങള്‍ മനുഷ്യത്വപരമായി പെരുമാറണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്
ചെറുവത്തൂര്‍: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളോടു മ്യാന്മര് ഭരണകൂടവും ഇന്ത്യയിലെത്തിയ അഭയാര്‍ഥികളോട് ഇന്ത്യന്‍ ഗവണ്മെന്റും മനുഷ്യത്വ നിലപാടു സ്വീകരിക്കണമെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും കാസര്‍കോട് ജില്ലാ സംയുക്ത ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് അഭ്യര്‍ഥിച്ചു. ചെറുവത്തൂര്‍ കോട്ടപ്പള്ളി സ്വാദിഖിയ്യ ഇസ്ലാമിക് അക്കാദമി സംഘടിപ്പിച്ച റോഹിംഗ്യന്‍ അഭയാര്‍ഥികളോടുള്ള ഐക്യദാര്‍ഢ്യ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ പ്രാര്‍ഥന കൊണ്ടും പ്രവര്‍ത്തനം കൊണ്ടും എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാദിഖിയ്യ ഇസ്ലാമിക് അക്കാദമി ചെയര്മാന് പി.പി മുസ്തഫ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ മുസ്തഫ അശ്റഫി കക്കുപ്പടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
എം. അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ് കുഞ്ഞ്, മജീദ് ഹാജി, ടി.വി റിയാസ്, ഇബ്രാഹിം ഹാജി, മജീദ്, ശുക്കൂര്‍, പൊറായിക് മുഹമ്മദ് ഹാജി, അബ്ദുറഹ് മാന്‍ മുസ്ലിയാര്, ഇബ്രാഹിം മുസ്ലിയാര്, മുഹമ്മദ് ഫൈസി, യാസര്‍ ഫൈസി, ശിഹാബുദ്ധീന്‍ ഫൈസി, മുഹമ്മദലി ഫൈസി, ടി.സി കുഞ്ഞബ്ദുല്ല, സ്വാലിഹ് ഫൈസി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."