HOME
DETAILS

ഗ്യാനേഷ്‌കുമാറും സുഖ്ബിര്‍ സിങ് സന്ധുവും തെരഞ്ഞെടുപ്പ് കമ്മിഷ്ണര്‍മാരായേക്കും; വിയോജിച്ച് അധീര്‍ രജ്ഞന്‍ ചൗധരി

  
Web Desk
March 14, 2024 | 9:20 AM

bureaucrats-sukhbir-sandhu-gyanesh-kumar-appointed-election-commissioners-report

ന്യൂഡല്‍ഹി: മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്കാണ് ഇവരെ നിര്‍ദ്ദേശിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തെരഞ്ഞെടുത്തത്. യോഗത്തിലെ ശുപാര്‍ശകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറും. 

സമിതി അംഗമായ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തീരുമാനത്തോട് വിയോജിച്ചു. സര്‍ക്കാരിന് ഭൂരിപക്ഷമുള്ള സമിതി അംഗീകരിക്കാനാവില്ലെന്നും സമിതിയില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഉണ്ടാവേണ്ടതായിരുന്നുവെന്നും അധീര്‍ രഞ്ജന്‍ ചൗധരി വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി. കമ്മിഷണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക നല്‍കിയില്ലെന്നും കേന്ദ്ര നിയമമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയെയും അധീര്‍ രഞ്ജന്‍ ചൗധരിയെയും കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു സമിതിയിലുണ്ടായിരുന്നത്.

കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. എറണാകുളം കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി കേന്ദ്രസര്‍വീസിലാണ് ഗ്യാനേഷ് കുമാര്‍ ജോലി നോക്കുന്നത്. പാര്‍ലമെന്ററി കാര്യ സെക്രട്ടറി അടക്കമുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ചീഫ് സെക്രട്ടറിയായിരുന്നു സുഖ് ബീര്‍ സിങ് സന്ധു. പഞ്ചാബ് സ്വദേശിയാണ്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ കനത്ത മഴയിൽ പിക്കപ്പ് ഒഴുക്കിൽപ്പെട്ടു

Saudi-arabia
  •  a day ago
No Image

മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഛത്തീസ്ഗഡിൽ സംഘർഷം; രണ്ട് ക്രിസ്ത്യൻ പള്ളികൾ കത്തിച്ചു

National
  •  a day ago
No Image

തണുപ്പ് കൂടുന്നു, പനി ബാധിതരും; 17 ദിവസത്തിനിടെ ചികിത്സ തേടിയത് 121,526 പേർ

Kerala
  •  a day ago
No Image

ബഹ്‌റൈനിൽ നാളെ മുതൽ ശൈത്യകാലം തുടങ്ങും

Weather
  •  a day ago
No Image

കേരളത്തിൽ തൊഴിൽ നിയമം പഠിക്കാൻ സമിതി; ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും

Kerala
  •  a day ago
No Image

വോട്ട് കൂടിയത് യു.ഡി.എഫിന് മാത്രം; എൽ.ഡി.എഫിനും എൻ.ഡി.എക്കും കുറഞ്ഞു; റിപ്പോർട്ട് പുറത്ത്

Kerala
  •  a day ago
No Image

തദ്ദേശ ഭരണസമിതികൾ ഇന്ന് പടിയിറങ്ങും: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

Kerala
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ളയിലെ ഇ.ഡി അന്വേഷണം; സർക്കാരിന് തിരിച്ചടി; കൂടുതൽ ഉന്നതർ കുടുങ്ങും

Kerala
  •  a day ago
No Image

തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറി; രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷം

National
  •  a day ago
No Image

വൻ കവർച്ച; ഭർത്താവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ തക്കം നോക്കി 27 പവൻ സ്വർണം കവർന്നു

Kerala
  •  a day ago