പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
അരൂര്‍: യു.ഡി.എഫ് മെമ്പര്‍മാര്‍ അരൂര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ലൈഫ് ഭവന പദ്ധതിയിലെ അപാകതകള്‍ നീക്കി അപേക്ഷിച്ച മുഴുവന്‍ അംഗങ്ങള്‍ക്കും വീട് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.
ഉപരോധ സമരത്തില്‍ പങ്കെടുത്ത ഒന്‍പതുപേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒരു മണിക്ക് ആരംഭിച്ച ഉപരോധം അരമണിക്കൂറായപ്പേഴേക്കും പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നീട് ഇവരെ വീട്ടയച്ചു. മുന്‍കൂട്ടി അറിയിക്കാതെയാണ് സമരം നടത്തിയത്. അതിനാലാണ് പോലീസ് എത്താന്‍ വൈകിയത്. ലൈഫ് ഭവന പദ്ധതിയുടെ കരട് ലിസ്റ്റ് ഇന്നാണ് പ്രസിദ്ധീകരിച്ചത്. അതില്‍ അര്‍ഹരായ പലരുടെയും പേരുകള്‍ അപ്രത്യക്ഷമായതിനെ തുടര്‍ന്നാണ് പഞ്ചായത്തില്‍ എത്തിയ അംഗങ്ങള്‍ സമരത്തിനെപ്പറ്റി തീരുമാനിച്ചത്.
പഞ്ചായത്ത് അംഗങ്ങളായ ടി.കെ.ഗോപാലന്‍, സി.കെ.പുഷ്പന്‍, വി.കെ.മനോഹരന്‍, ഉഷാ അഗസ്റ്റിന്‍, മേരിട്രീസ്സാ, രത്‌നമ്മ വേലപ്പന്‍, മോളി ജസ്റ്റിന്‍, മേരി മഞ്ജു, ജാസ്മിന്‍ റിസ്വാന്‍ എന്നിവരാണ് ഉപരോധത്തില്‍ പങ്കെടുത്തത്.
22 വാര്‍ഡുകളുള്ള അരൂര്‍ പഞ്ചായത്ത് ഇടതുപക്ഷത്തിന്റെ ഭരണത്തിന്‍ കീഴിലാണ്. ഭവന പദ്ധതികളില്‍ പുതിയ വീടുകള്‍ക്ക് മാത്രമല്ല ഭവന പുനരുദ്ധാരണത്തിനും തുക അനുവദിച്ചട്ടില്ലന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.പുഷ്പന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."