ഫിഫ അണ്ടര്‍ 17 ലോകകപ്പ്: പ്രചാരണത്തിന് ജില്ലാതല സമിതി രൂപീകരിച്ചു
പാലക്കാട്: കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങളിലായി ഒക്‌ടോബര്‍ ആറ് മുതല്‍ 26 വരെ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളുടെ പ്രചരണത്തിനായി എം.പി, എം.എല്‍.എമാര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , നഗരസഭാ ചേയര്‍പേഴ്‌സണ്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കണ്‍വീനറുമായി ജില്ലാ തല സമിതി രൂപവത്കരിച്ചു.
'വണ്‍ മില്യന്‍ ഗോള്‍', 'ദീപശിഖാറാലി', 'ബോള്‍ റണ്‍', സെലിബ്രിറ്റി ഫുട്‌ബോള്‍ മാച്ച് എന്നീ പ്രചാരണപരിപാടികളാണ് നടപ്പാക്കുക.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജോയിന്റ് കണ്‍വീനറായിരിക്കും. ജില്ലാ പൊലീസ് മേധാവി, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍, യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് ജില്ലാ ഓഫീസര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എന്‍.എസ്.എസ് ജില്ലാ ഓഫീസര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്-സെക്രട്ടറി, വിദ്യാഭ്യാസ ഉപഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് -സെക്രട്ടറി തുടങ്ങിയവര്‍ സമിതിയംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."