HOME
DETAILS
MAL
വിളഞ്ഞ നെല്‍പാടങ്ങള്‍ പന്നി കൂട്ടങ്ങള്‍ നശിപ്പിച്ചു
backup
September 16 2017 | 19:09 PM
ഒറ്റപ്പാലം: വിളഞ്ഞ നെല്‍പാടങ്ങള്‍ പന്നി കൂട്ടങ്ങള്‍ നശിപ്പിച്ചു.അമ്പലപ്പാറ പ്രിയ നിവാസ് പ്രദീപ്, പതിയില്‍ ഉണ്ണി .എന്നിവരുടെ അടക്കം നിരവധി വയലുകളിലാണ് പന്നി കൂട്ടങ്ങളുടെ ഈ വിളയാട്ടം.ആദ്യ വിള കൊയ്‌തെടുക്കുന്നതിന്നു തൊട്ടു മുന്‍പാണ് അഞ്ചേക്കറയോളം നശിപ്പിക്കപ്പെട്ടത്. വന്യ ജീവികളുടെ ശല്യം അമ്പലപ്പാറ അനങ്ങന്‍മലയുടെ താഴ് വാരങ്ങളില്‍ പതിവാണ്. എന്നാല്‍ മറ്റു മേഖലകളിലും പന്നികളുടെ ശല്യം കൂടി തുടങ്ങി. പ്രദേശത്ത് ഇത്തരം ശല്യങ്ങള്‍കാരണം കൃഷിയിറക്കാന്‍ കര്‍ഷകര്‍ മടിക്കുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."