മീറ്റര്‍ റീഡര്‍ തസ്തികയിലെ ഒഴിവുകള്‍ കെ.എസ്.ഇ.ബി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ആക്ഷപം
പാലക്കാട്: മീറ്റര്‍ റീഡര്‍ തസ്തികയിലെ ഒഴിവുകള്‍ കെഎസ്ഇബി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന്പരാതി. നിലവില്‍ കരാര്‍ നിയമനം മാത്രമാണ് കെഎസ്ഇബി മീറ്റര്‍ റീഡര്‍ വിഭാഗത്തില്‍ നടത്തുന്നത്.
ഇല്ലാത്ത സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ പേര് പറഞ്ഞാണ് മീറ്റര്‍ റീഡിങ് വിഭാഗത്തില്‍ വര്‍ഷങ്ങളായി നിയമന നിരോധം നിലനില്‍ക്കുന്നത്. 2007ലെ പിഎസ്‌സി വിജ്ഞാപന പ്രകാരം തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ നിന്ന് 593 നിയമനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സമീപകാലത്ത് ഈ തസ്തികയില്‍ പിഎസ്‌സി വിജ്ഞാപനം വന്നത് 2009ല്‍ മാത്രമാണ്. അതാകട്ടെ ഒരൊഴിവ് മാത്രവുമായിരുന്നു. വിവരാവകാശ നിയമം വഴി ഉദ്യോഗാര്‍ഥികള്‍ ഒഴിവുകളുടെ കണക്ക് ആരാഞ്ഞിരുന്നു.
വിവിധ ഡിവിഷന്‍ ഓഫീസുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം ആകെ ഒഴിവുകള്‍ 1500 കടക്കും. സംസ്ഥാനത്തെ 56 ഡിവിഷനുകളിലായി 649 പേരാണ് മീറ്റര്‍ റീഡറായി സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്നത്. മീറ്റര്‍ റീഡറായി ഒരു സ്ഥിരം ജീവനക്കാരന്‍ പോലുമില്ലാത്ത സെക്ഷനുകളും നിരവധി.
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനാല്‍ മീറ്റര്‍ റീഡറുടെ ആവശ്യമുണ്ടാകില്ലെന്നാണ് കെഎസ്ഇബിയുടെ മറ്റൊരു വാദം. എന്നാല്‍ സമീപകാലത്തൊന്നും നടപ്പാകാനിടയില്ലാത്ത പദ്ധതിയുടെ പേരിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. നിലവിലുള്ള ഒഴിവുകളില്‍ വര്‍ഷങ്ങളായി കരാടിസ്ഥാനത്തില്‍ നടക്കുന്ന നിയമനങ്ങള്‍ ചിലര്‍ അനധികൃതമായി കയ്യടക്കിവെച്ചിരിക്കുകയാണെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ഇതിനിടെ ഈയാഴ്ച കാലാവധി കഴിയുന്ന ജൂനിയര്‍ അസിസ്റ്റന്റ്, ക്യാഷര്‍ തസ്തികയിലുള്ള 580 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നഹൈക്കാടതി ഉത്തരവും കെ എസ് ഇ ബി അവഗണിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 12,651 പേരാണ് വിവിധ കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡുകളിലേക്കുള്ള ജൂനിയര്‍ അസിസ്റ്റന്റ് റാങ്കുപട്ടികയിലുള്ളത്.
ഇതില്‍ മൂന്നുവര്‍ഷത്തിനിടെ നിയമനശുപാര്‍ശ ലഭിച്ചത് വെറും 2530 പേര്‍ക്കുമാത്രമാണ്. കെ എസ് എഫ ഇയാണ് ഏറ്റവുമധികം നിയമനങ്ങള്‍ നല്‍കിയത്. വൈദ്യുതി ബോര്‍ഡ് ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ തയാറായതേയില്ല. ഇതാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ മാസം 25ന് ജൂനിയര്‍ അസിസ്റ്റന്റ്, ക്യാഷര്‍ തസ്തികയിലുള്ള 580 ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് വൈദ്യുതി ബോര്‍ഡ്. ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. അല്ലെങ്കില്‍ റാങ്ക്പട്ടികയുടെ കാലാവധി നീട്ടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."