'പ്രധാനമന്ത്രിക്ക് പിറന്നാള്‍ സമ്മാനമായി കര്‍ഷകരുടെ ചെക്ക് '
കൂര്‍ണൂല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ സമ്മാനമായി കര്‍ഷകരുടെ 68 പൈസയുടെ ചെക്ക്. മോദിയുടെ 68ാം ജന്മദിനമായ ഇന്ന് തങ്ങളുടെ പ്രശ്നങ്ങളിലുള്ള പ്രതിഷേധസൂചകമായിട്ടാണ് റായല്‍സീമയിലെ കൂര്ണുല് ജില്ലയിലുള്ള കര്‍ഷകര്‍ 68 പൈസയുടെ ചെക്കയച്ചത്. ആര്.എസ്.എസ് അനുകൂല കര്‍ഷക സംഘടനയായ റായല്‍സീമ സാഗുനീതി സാധന സമിതിയാണ് ആയിരത്തിലധികം ചെക്കുകള്‍ അയച്ചത്.
ആന്ധ്രയിലെ സുപ്രധാന നദികളായ കൃഷ്ണ, തുംഗഭദ്ര, ഹാന്ധ്രി, ചിത്രാവതി, തുടങ്ങിയ നദീകള്‍ നിറഞ്ഞു കവിഞ്ഞൊഴുകിയിട്ടും തങ്ങളുടെ പ്രദേശം വരള്‍ച്ചയിലാണെന്ന് സാഗുനീതി സാധന സമിതി പ്രസിഡന്റ് ബോയ്ജ ദസ്റ റെഡ്ഡി പറഞ്ഞു. ജല അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നും അര്‍ഹതയുള്ളവര്‍ക്ക് വെള്ളം ലഭിക്കുന്നില്ലെന്നും ദസ്റ റെഡ്ഡി പറഞ്ഞു.
പിന്നോക്ക മേഖല വരള്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലാണെന്നും അതുകൊണ്ട് ഈ മേഖലയ്ക്കായി പ്രധാനമന്ത്രി പ്രത്യേക വികസന പാക്കേജ് അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ഇത്തരം ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് ചെക്ക് അയച്ചതെന്ന് ദസ്റ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."