HOME
DETAILS
MAL
സഊദി സഖ്യരാഷ്ട്രങ്ങളുടെ ഉപരോധത്തെ തുടര്‍ന്നുള്ള നിയമ ലംഘനങ്ങള്‍ യു.എന്‍ ഗൗരവമായി കാണണം: ഖത്തര്‍
backup
September 16 2017 | 22:09 PM
ദോഹ: സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരേ തുടരുന്ന ഉപരോധത്തെത്തുടര്ന്നുണ്ടായിട്ടുള്ള നിയമലംഘനങ്ങള്‍ ഗൗരവത്തിലെടുക്കുന്നതിനും പരിഹരിക്കുന്നതിനും യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തയാറാകണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഉപരോധത്തിന്റെ ഫലമായുണ്ടായത്. ഇക്കാര്യങ്ങളില്‍ ഇതുവരെയും ഗൗരവകരമായ ഇടപെടലോ പ്രാധാന്യമോ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി. ജനീവ യു.എന്‍ ഓഫിസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ അലി ഖല്‍ഫന്‍ അല്‍മന്‍സൂരിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തെറ്റായ നടപടികളെത്തുടര്‍ന്നുണ്ടായ പ്രതിഫലനങ്ങളെ സംബന്ധിച്ച് ജൂലൈ മൂന്നിന് ഖത്തര്‍ കത്തയച്ചെങ്കിലും ഇതുവരെയും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നു അല്‍മന്‍സൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."