പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കാണാതായ വജ്രങ്ങള്‍ കണ്ടെടുത്തു
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്രമുത്തുകള്‍ ക്ഷേത്രത്തില്‍ നിന്നുതന്നെ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം എട്ടെണ്ണവും അതിന് മുന്‍പ് നാലെണ്ണവും ഉള്‍പ്പെടെ കാണാതായ 12 വജ്രങ്ങള്‍ കണ്ടെത്തിയതെന്നാണ് െ്രെകംബ്രാഞ്ച് വ്യക്തമാക്കുന്നത്. അതേസമയം ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണക്കില്‍പ്പെടാത്ത ആഭരണങ്ങള്‍കൂടി കണ്ടെടുത്തു.
ക്ഷേത്രത്തിലെ ബി, എഫ് നിലവറകളില്‍ നിന്നുതന്നെയാണ് മുത്തുകള്‍ കണ്ടെത്തിയത്. മുത്തുകള്‍ മോഷ്ടിക്കപ്പെട്ടതല്ലെന്നും അടര്‍ന്നു പോയതാണെന്നുമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രണ്ട് മാലകളിലേയും വിഗ്രഹത്തിന് മുകളില്‍ ചൂടുന്ന കുടയിലേയും വജ്രങ്ങള്‍ കാണാതായെന്നായിരുന്നു പരാതി.
ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് കാണാതായ വജ്രമുത്തുകള്‍ കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. കണ്ടെടുത്ത വജ്രങ്ങളും ആഭരണങ്ങളിലെ വജ്രവും ഒത്തുനോക്കിയാണ്, നഷ്ടപ്പെട്ടവ തന്നെയാണ് ഇവയെന്ന് ഉറപ്പിച്ചത്. ചെറുതെങ്കിലും കോടികള്‍ വിലമതിക്കുന്നതാണ് മുത്തുകള്‍.
അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എട്ട് വജ്രങ്ങള്‍ കാണാതായെന്നായിരുന്നു പറഞ്ഞിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."