HOME
DETAILS
MAL
കുട്ടികള്‍ക്കു മദ്റസയിലെത്താന്‍ 'പുഴ' കടക്കണം
backup
September 17 2017 | 04:09 AM
ചെറുവത്തൂര്‍: മഴ കനത്തതോടെ ചന്തേരയിലെ വിദ്യാര്‍ഥികള്‍ക്കു മദ്റസയിലെത്താന്‍ 'പുഴ'കടക്കണം. റോഡ് നിര്‍മാണ സാമഗ്രികള്‍ ഇറക്കിവച്ചതിനെ തുടര്‍ന്നു വെള്ളം ഒഴുകിപോകാന്‍ വഴിയില്ലാതായതോടെയാണു ചന്തേരയില്‍ ഹയാത്തുല്‍ ഇസ് ലാം മദ്റസയ്ക്കു മുന്നില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്. കാലിക്കടവ് ഒളവറ റോഡ് മെക്കാഡം ടാറിങ്ങിനായാണ് ഇവിടെ മുന്‍വശം റോഡരികില്‍ ജില്ലി ഇറക്കി വച്ചിരിക്കുന്നത്.
മൂന്നു ദിവസമായി പെയ്ത മഴവെള്ളം ഇതുമൂലം റോഡരികില്‍ കെട്ടിനില്‍ക്കുകയാണ്. സമീപത്തെ വീട്ടുകാരും ദുരിതത്തിലാണ്. പ്രദേശവാസികളില്‍ ചിലര്‍ വെള്ളം ഒഴുക്കിവിടാനുള്ള ശ്രമം നടത്തിയെങ്കിലും പൂര്‍ണവിജയം കണ്ടില്ല. മഴതുടരുകയാണെങ്കില്‍ ദുരിതം ഇരട്ടിക്കും. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."