ഹൈവേ കൊള്ള: ശക്തമായ നടപടിയെടുക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി
ബംഗളൂരു: കഴിഞ്ഞ ദിവസങ്ങളില്‍ ഗുണ്ടല്‍പേട്ട് ബംഗളൂരു ഹൈവേയില്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി കവര്‍ച്ച നടത്തിയ സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കാന്‍ പൊലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ആര്‍. രാമലിംഗ റെഡി. ഇതു സംബന്ധിച്ച് കെ.എം.സി.സി നല്‍കിയ നിവേദനം തുടര്‍ നടപടികള്‍ക്കായി ഡി.ജി.പിക്കു കൈമാറുമെന്നും അദ്ദേഹം നിവേദക സംഘത്തെ അറിയിച്ചു. ഇത്തരം ആക്രമണങ്ങള്‍ നിരന്തരമുണ്ടാകുന്നതിനാല്‍ ഹൈവേയില്‍ രാത്രികാല പട്രോളിങ് ശക്തമാക്കാനും മന്ത്രി ഡി .ജി.പിക്ക് നിര്‍ദേശം നല്‍കി.
തുടര്‍ച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങള്‍ മലയാളി യാത്രക്കാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളെയാണ് കൊള്ളക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവത്തില്‍ പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാതി നല്‍കാന്‍ പൊലിസ് സ്റ്റേഷനുകളില്‍ ബസപ്പെടുമ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് പരാതി സ്വീകരിക്കാന്‍ തയാറാവുന്നില്ലെന്ന് ബംഗളൂരു കെ.എം.സി.സി ജനറല്‍ സെക്രട്ടറി എം.കെ നൗഷാദ് പറഞ്ഞു.
ഭാരവാഹികളായ ഹാരിസ് കൊല്ലത്തി, വി.കെ നാസര്‍ ഹാജി, റഹീം ചാവശ്ശേരി, യൂത്ത് ലീഗ് ദേശീയ സമിതി അംഗം പി.എം മുഹമ്മദലി ബാബു എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.സി വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."