HOME
DETAILS
MAL
ഇന്ത്യക്ക് ഒരു സ്വര്‍ണമടക്കം എട്ട് മെഡലുകള്‍
backup
September 18 2017 | 01:09 AM
ഇസ്താംബൂള്‍: അഹമത് കൊമററ്റ് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ താരങ്ങളുടെ മികച്ച മുന്നേറ്റം. ഒരു സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യ എട്ട് മെഡലുകള്‍ നേടി. 48 കിലോ വിഭാഗത്തില്‍ സോണിയയാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ കസാഖിസ്ഥാന്‍ താരം സസിറ ഉരകബെവയെ പരാജയപ്പെടുത്തിയാണ് സോണിയ സ്വര്‍ണം സ്വന്തമാക്കിയത്.
ഫൈനലിലെത്തിയ അഞ്ച് വനിതാ താരങ്ങളില്‍ നാല് താരങ്ങള്‍ തോല്‍വി വഴങ്ങി വെള്ളി മെഡല്‍ നേടി. നിഹാരിക ഗോണെല്ല (75 കിലോ), സാഷി ചോപ്ര (57 കിലോ), പര്‍വീണ്‍ (54 കിലോ), അങ്കുഷിത ബോറോ (64 കിലോ) എന്നിവരാണ് വെള്ളി നേടിയത്. തിലോത്തമ ചാനു (60 കിലോ), ജ്യോതി ഗുലിയ (48 കിലോ), ലളിത (64 കിലോ), മനിഷ (69 കിലോ) എന്നിവരാണ് വെങ്കലം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."