കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ന് രാജിവയ്ക്കും
കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ സി.ടി വനജ ഇന്നു രാജിവയ്ക്കും. മുന്‍ധാരണ പ്രകാരം രാജിവയ്‌ക്കേണ്ടണ്ട തിയതി കഴിഞ്ഞിട്ടും സി.ടി വനജ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം ഉണ്ടണ്ടായിരുന്നു. പ്രസിഡന്റെന്ന നിലയില്‍ വനജയുടെ പ്രകടനം തൃപ്തികരമല്ലെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ ഘടകത്തിനു പരാതി നല്‍കിയിരുന്നെങ്കിലും തീരുമാനം വൈകുകയായിരുന്നു. നേരത്തെ ബ്ലോക്ക് പ്രസിഡന്റിന്റെ കാറിന്റെ ഡ്രൈവറെ മാറ്റി പുതിയ ആളെ നിയമിക്കാനുള്ള തീരുമാനം ഏറെ വിവാദമായിരുന്നു. പാര്‍ട്ടിയോട് ആലോചിക്കാതെ പ്രസിഡന്റ് തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുക്കുന്നുവെന്ന ആരോപണം കഴിഞ്ഞ ബോര്‍ഡ് മീറ്റിങ്ങില്‍ അംഗങ്ങള്‍ക്കിടയില്‍ വാക്കേറ്റത്തിനിടയായി.
തുടര്‍ന്ന് വിഷയം ഡി.സി.സി ഏറ്റെടുക്കുകയും പ്രശ്‌നം പഠിക്കുന്നതിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. കഴിഞ്ഞദിവസം വനജയോട് രാജിവയ്ക്കാന്‍ ഡി.സി.സി നിര്‍ദേശിക്കുകയായിരുന്നു. തിരുവമ്പാടിയില്‍ നിന്നുള്ള ഏലിയാമ്മാ ജോര്‍ജിനാണ് പ്രസിഡന്റ് സ്ഥാനത്തേക്കു കൂടുതല്‍ സാധ്യത. ഭൂരിഭാഗം അംഗങ്ങളുടെ പിന്തുണ ഏലിയാമ്മാ ജോര്‍ജിനുള്ളതായാണ് സൂചന. അതേസമയം കൂടത്തായില്‍ നിന്നുള്ള രാധാമണിയെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."