വയനാട്ടിലും നീലഗിരിയിലും മഴ ശക്തമാകുന്നു: നാശ നഷ്ടം വര്‍ധിക്കാന്‍ സാധ്യത, ജില്ലയില്‍ കലക്ടറുടെ മുന്നറിയിപ്പ്
കല്‍പ്പറ്റ/ഗൂഡല്ലൂര്‍: വയനാട്ടിലും നീലഗിരിയിലും ചന്നംപിന്നം മഴ. രണ്ട് ദിവമസായി തുടങ്ങിയ മഴയില്‍ വയനാട്ടിലെ പുഴകളിലും ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
മാനന്തവാടിയില്‍ കനത്ത മഴയില്‍ ഒരുവീട് തകര്‍ന്നു.
നീലഗിരിയുടെ പലഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വീട് തകര്‍ന്ന് അമ്മക്കും മകള്‍ക്കും പരുക്കേറ്റു. നടപ്പാലം തകര്‍ന്ന് വീണു.
വയനാട്ടില്‍ രണ്ട് ദിവസമായി കനത്ത മഴ തുടരുന്നതിനാല്‍ ഇന്ന് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
അടിയന്തര സാഹചര്യം പരിഗണിച്ച് തഹസില്‍ദാര്‍മാരുള്‍പ്പടെയുള്ള എല്ലാ റവന്യൂ ജീവനക്കാരും കണ്‍ട്രോള്‍ റൂമുകള്‍ കേന്ദ്രീകരിച്ച് ഏത് സമയവും പ്രവര്‍ത്തന സജ്ജരാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പടിഞ്ഞാറത്തറ, ബാണാസുര ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാന്‍ ഏതു സമയവും ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതയേറി.
സമീപ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."