ബീനാച്ചി, ആയിരംകൊല്ലി, മട്ടപ്പാറ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം: ഏഴുപേര്‍ക്ക് പരുക്ക്
ബീനാച്ചി: ബീനാച്ചി, ആയിരംകൊല്ലി, മട്ടപ്പാറ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരുക്ക്.
ബീനാച്ചിയില്‍ മൂന്നുപേരെയും ആയിരംകൊല്ലി, മട്ടപ്പാറ എന്നിവിടങ്ങളില്‍ നാലുപേരെയും തെരുവുനായ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ 7.30ഓടെയാണ് ബീനാച്ചിയില്‍ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇതില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
മദ്‌റസ വിദ്യാര്‍ഥി കട്ടയാട് കക്കുണ്ടേരി ഹസ്സന്റെ മകള്‍ റുബീന(9), മലയില്‍ സമദ്(50), മണിച്ചിറ തൊണ്ടന്‍മല അബ്ദുറഹിമാന്‍(49) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുമ്പോഴാണ് മൂവര്‍ക്കുനേരെയും തെരുവനായ ആക്രമണം ഉണ്ടായത്.
റുബീന പിതാവിനൊപ്പം ഇരുചക്രവാഹനത്തില്‍ മദ്‌റസിയിലേക്ക് പോകുമ്പോള്‍ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിനാണ് പരുക്കേറ്റത്. സമദിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റു. മീന്‍വില്‍പ്പനക്കാരനായ അബ്ദുറഹിമാന് കാലിനാണ് പരുക്ക്.
ഇവരെ മൂന്നുപേരയെും ഉടന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമയി മുറവേറ്റതിനാല്‍ സമദിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പലവയല്‍ ആയിരംകൊല്ലിയിലും മട്ടപ്പാറയിലും കഴിഞ്ഞ ദിവസമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
ഇതില്‍ മട്ടപ്പാറ സ്വദേശികളായ അശ്വതി(25), ദിവാകരന്‍(55), ആയിരംകൊല്ലി സ്വദേശികളായ കാരിക്കാകുഴി വിനു(35), കുണ്ടുപള്ളിയാലില്‍ ലത്തീഫ്(42) എന്നിവര്‍ക്കാണ് പരുക്കേറ്റത്. നാലുപേരും ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
അശ്വതിക്ക് ഉച്ചയോടെ വീട്ടുമുറ്റത്തുവെച്ചും ദിവാകരന് വൈകിട്ട് ജോലിസ്ഥലത്ത് വെച്ചും വിനുവിനെയും ലത്തീഫിനെയും ആയിരംകൊല്ലിയില്‍ വെച്ച് രാത്രിയിലുമാണ് തെരുവുനായ ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."