HOME
DETAILS

കനത്ത മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം

  
backup
September 18, 2017 | 2:15 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0

മലപ്പുറം: കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തുടങ്ങിയ മഴ ഇന്നലെ രാത്രി വൈകിയും തുടരുകയാണ്. മഴയിലും കാറ്റിലും വ്യാപകനാശനഷ്ടവുമുണ്ടായിട്ടുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
നഗരങ്ങളിലും റോഡുകളിലും വെള്ളം നിറഞ്ഞു. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മഴയോടൊപ്പം ഉണ്ടാകുന്ന കാറ്റില്‍ വ്യാപക കൃഷിനാശമാണുണ്ടായത്. ജില്ലയിലെ പുഴകളും തോടുകളും നിറഞ്ഞുകവിഞ്ഞു.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതുമൂലം വിവിധയിടങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. ചിലയിടങ്ങളില്‍ വീടുകളിലും വെള്ളം കയറി. വീടിനു മുകളിലേക്കു മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
റോഡുകളില്‍ മരണംവീണു ഗതാഗത തടസവുമുണ്ടായി. മഴശക്തമായതിനെ തുടര്‍ന്നു ജില്ലാ പൊലിസ് മേധാവിമാര്‍ക്കു സംസ്ഥാന പൊലിസ് മേധാവി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകൃതിക്ഷോഭങ്ങളും നാശനഷ്ടങ്ങളും നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കാനും അപകടസാധ്യത സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കാനുമാണ് നിര്‍ദേശം.
കനത്ത മഴയെ തുടര്‍ന്ന് ഇന്നു സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യം നാലു ജില്ലകളില്‍ മാത്രമേ അവധി പ്രഖ്യാപിച്ചിരുന്നുള്ളൂവെങ്കിലും മഴ ശക്തമായതിനെ തുടര്‍ന്നു മലപ്പുറം ഉള്‍പ്പെടെയുള്ള മുഴുവന്‍ ജില്ലകളിലും അവധി പ്രഖ്യാപിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  10 minutes ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  31 minutes ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  an hour ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  an hour ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  2 hours ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  2 hours ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  2 hours ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  3 hours ago
No Image

വയനാട്ടിലേക്ക് ഇനി പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മാണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kerala
  •  3 hours ago