ആത്മീയ ചൂഷകരെ കരുതിയിരിക്കുക: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ദോഹ: സമൂഹത്തില്‍ വര്‍ധിച്ചുവരു ആത്മീയ ചൂഷണത്തെ കരുതിയിരിക്കണമെന്നും ഇല്ലാത്ത അത്ഭുത കഥകള്‍ പ്രചരിപ്പിച്ചു ആത്മീയതയോടുള്ള ജനങ്ങളുടെ ആഭിമുഖ്യത്തെ ദുരുപയോഗം ചെയ്യുന്ന കപട ആത്മീയതയുടെ വക്താക്കളെയും കള്ള ത്വരീഖത്തുകാരെയും നിര്‍ത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി
മുത്തുക്കോയ തങ്ങള്‍. ദോഹയില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.
പാരമ്പര്യ ഇസ്‌ലാമിക മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നേറുന്ന സമസ്തയുടെ നേതാക്കള്‍ ഇത്തരം വിഭാഗങ്ങള്‍ക്കെതിരെ എക്കാലത്തും മുറിയിപ്പ് നല്‍കിയിരുന്നുവെന്നും അത്ഭുതങ്ങളുടെ പിറകെപോകുന്നവരല്ല യഥാര്‍ത്ഥ ആത്മീയ നായകരെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആത്മീയഭാവങ്ങളെ പാണ്ഡിത്വം കൊണ്ട് മറച്ചുപിടിച്ച യശശരീരനായ സമസ്തയുടെ ദീര്‍ഘകാല നേതാവ് ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഇക്കാര്യത്തില്‍ മികച്ച മാതൃകയായിരുന്നുവെന്നും തങ്ങള്‍ അനുസ്മരിച്ചു.
മതവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ നയങ്ങളെയും നടപടികളെയും മഹത്തായ ഇന്ത്യന്‍ ഭരണഘടനക്കുള്ളില്‍ നിന്നുകൊണ്ട് എതിര്‍ക്കുകയെന്നതാണ് സമസ്തയുടെ നയമെന്നും സമൂഹത്തില്‍ ചിദ്രത സൃഷ്ടിക്കു ശക്തികള്‍ക്കെതിരെ കര്‍ശനമായി നിലകൊള്ളുമെന്നും തങ്ങള്‍ സൂചിപ്പിച്ചു.
മലപ്പുറം ജില്ലയിലെ മുണ്ടക്കുളത്ത് നടന്നുവരുന്ന ശംസുല്‍ ഉലമ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് (എസ്എം ഐ സി) ഖത്തര്‍ കമ്മിറ്റിയുടെ പ്രഖ്യാപനം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. എസ്എംഐസി ജനറല്‍സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ദാരിമി പദ്ധതികള്‍ വിശദീകരിച്ചു.
കേരള ഇസ്‌ലാമിക് സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് മുഹമ്മദലി ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ സ്വീകരണ സമ്മേളനം സെന്റര്‍ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ഹുദവി ഉദ്ഘാടനം ചെയ്തു. കെ എം സി സി വര്‍കിംഗ് സെക്രട്ടറി സലീം നാലകത്ത്, എസ് കെ എസ് എസ് എഫ് ഖത്തര്‍ കമ്മിറ്റി പ്രസിഡണ്ട് മുനീര്‍ ഹുദവി ചങ്ങരംകുളം, അലിഫ് ഖത്തര്‍ ചെയര്‍മാന്‍ ഫൈസല്‍ നിയാസ് ഹുദവി, എസ് എം ഐ സി സെക്രട്ടറി ബാപ്പുഹാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ഇസ്‌ലാമിക് സെന്റര്‍ ട്രഷറര്‍ നാസര്‍ ഹാജി, എസ് എം ഐ സി രക്ഷാധികാരി അബ്ദുല്ല ഉരുട്ടി, എസ് കെ എസ് എസ് എഫ് ഖത്തര്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി അസീസ് കൊളയാട്, അലിഫ് ഖത്തര്‍ കോര്‍ഡിനേറ്റര്‍ ഹാമിദ് റഹ്മാനി തുടങ്ങിയര്‍ ഖത്തറിലെത്തിയ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. എസ് എം ഐസി ഖത്തര്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി റഷീദ് യമാനി സ്വാഗതവും വര്‍കിംഗ് സെക്രട്ടറി മുഹമ്മദ് റഫീഖ് മാങ്ങാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."