കാര്‍ ഓട്ടോ ടാക്‌സിയില്‍ ഇടിച്ച് യുവതിക്ക് പരിക്ക്
അമ്പലപ്പുഴ: ഇന്‍ഡിക്ക കാര്‍ ഓട്ടോ ടാക്‌സിയില്‍ ഇടിച്ച് യാത്രക്കാരിയായ യുവതിക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുറക്കാട് പഞ്ചായത്ത് തോട്ടപളളി, ഒറ്റപ്പന, ഗന്ധര്‍വന്‍ പറമ്പില്‍ ബാലചന്ദ്രന്റെ മകള്‍ സഹന (20) യെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് 5 ഓടെ തോട്ടപ്പള്ളി ദേശീയപാതയില്‍ പുന്തലക്ക് സമീപമായിരുന്നു അപകടം. പുറക്കാട് നിന്നും പി എസ് സി ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹന.സഞ്ചരിച്ചിരുന്ന ഓട്ടോ ടാക്‌സി യുടെ പിന്നില്‍ ഇതേ ദിശിയില്‍ നിന്ന് അമിതവേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ടാക്‌സി നിയന്ത്രണംതെറ്റി അകലെയുള്ള കുറ്റിക്കാട്ടില്‍ ഇടിച്ച് മറിഞ്ഞു. ഹൈപോലീസ് എസ് ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തി.ഓട്ടോയില്‍ കുടിങ്ങിയ സഹനയെ ആശുപത്രിയില്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."