കാക്കനാട് വെള്ളക്കെട്ട് രൂക്ഷം
കാക്കനാട് : കനത്ത മഴയില്‍ കാക്കനാടും സമീപ പ്രദേശങ്ങളും വെളളക്കെട്ട് രൂക്ഷമായി. കാക്കനാട് ഉഷസ് നഗറിന് സമീപം ഇരുപത്തി അഞ്ച് അടി ഉയരത്തിലുണ്ടായിരുന്ന സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീട് അപകടാവസ്ഥയിലാണ്.
കൊപ്പറമ്പില്‍ ദേവി വിഹാറില്‍ അനിലിന്റെ വീടാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞതുമൂലം അപകടാവസ്ഥയിലായത്. കാക്കനാട് ടി.വി സെന്റര്‍ കനാല്‍ റോഡിന് സമീപം എട്ടുമീറ്റര്‍ ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയും ഇടിഞ്ഞു. രാമകൃഷ്ണനഗറില്‍ കനാല്‍ റോഡിനു സമീപം സംരക്ഷണ ഭിത്തി തകര്‍ന്നതുമൂലം രണ്ടു വില്ലകള്‍ അപകടാവസ്ഥയിലാണ്.
തൃക്കാക്കര നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കനകളും തോടുകളും കവിഞ്ഞൊഴുകി. കനകളും റോഡുകളും തിരിച്ചറിയാന്‍ കഴിയാത്ത വിധം ആയി.
തൃക്കാക്കര പ്രദേശത്തെ വെള്ളം ഒഴുകി ചേരുന്ന ഇടപ്പള്ളി തോടും നിറഞ്ഞു. മഴക്കുമുമ്പ് ചെയ്യേണ്ട മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതും വെള്ളക്കെട്ടിന് കാരണമായി.
ഓടകളും തോടുകളും മാലിന്യങ്ങള്‍ കൊണ്ട് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. കാക്കനാട് എന്‍.ജി.ഒ കോട്ടേഴ്‌സ് മൈത്രിപുരം തൈക്കുടം പ്രദേശത്ത് അഞ്ചുവീടുകളില്‍ വെള്ളം കയറി.തുതിയൂര്‍ ചാത്തനാംചിറ റോഡ് വെള്ളക്കെട്ടുമൂലം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."