കനത്തമഴയില്‍ 'ടെക്കി'കളും കുടുങ്ങി
കാക്കനാട്: കനത്ത മഴയെത്തുടര്‍ന്ന് ഇന്‍ഫൊപാര്‍ക്ക് സ്മാര്‍ട്ട്‌സിറ്റി പ്രദേശത്തെ റോഡുകള്‍ രൂക്ഷമായ വെളളക്കെട്ട് മൂലം ടെക്കികളും വാഹനയാത്രക്കാരും ബുദ്ധിമുട്ടിലായി. തപസ്യ, ടി.സി.എസ്, തേജോമയ.വിപ്രോ തുടങ്ങിയ കമ്പനികളിലെ റോഡുകളെല്ലാം ഇന്നലെ ഉച്ചയോടെ വെള്ളത്തിനടിയിലായി. തപസ്യയില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങളും ഇന്‍ഫൊ പാര്‍ക്ക് കോഗ്‌നിസന്റ് ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങളില്‍ വെള്ളം കയറിയതിനാല്‍ കേടുപാടുകള്‍ സംഭവിച്ചു.
ഞായറാഴ്ച പല കമ്പനികളും അവധിയായതിനാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടായില്ല. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാനാവാതെ വനിതകളടക്കം ജോലിസ്ഥലത്ത് തന്നെ മണിക്കുറുകള്‍ ചിലവിടേണ്ടിവന്നു. അവധി ദിവസം ആയതിനാല്‍ ഓട്ടോറിക്ഷ അടക്കമുള്ള ടാക്‌സി സര്‍വീസ് കുറവായതും ജീവനക്കാരെ വെട്ടിലാക്കി. കൂടാതെ യൂബര്‍, ഒലേ ടാക്‌സി സര്‍വീസുകളും വെള്ളക്കെട്ടിനെ തുടര്‍ന്ന് ഇന്‍ഫൊ പാര്‍ക്കിലേക്ക് വരാന്‍ തയ്യാറായില്ല എന്നും ടെക്കികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."