നൂറാം പിറന്നാളും 81 -ാം വിവാഹ വാര്‍ഷികവും ഇരട്ടിമധുരവുമായി ദമ്പതികള്‍
ഈരാറ്റുപേട്ട: നൂറാം പിറന്നാളുകാര്ക്കിന്ന് എണ്‍പത്തൊന്നു വര്‍ഷത്തിന്റെ വിവാഹപ്പിറന്നാളും. തിടനാട് മാടമല മണിയാക്കുപാറ ജോസഫും ഭാര്യ റോസമ്മയുമാണ് അവരുടെ നൂറാം പിറന്നാളിന്റെയും ദാമ്പത്യത്തിന്റെ 81 -ാം വാര്‍ഷികത്തിന്റെയും ഇരട്ടിമധുരം നുണയുന്നത്. സന്തോഷത്തിന്റെ ഈ ദിവസം മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പം ലളിതമായി ആഘോഷിക്കാനാണ് ദമ്പതികളുടെ തീരുമാനം. റോസമ്മയുടെ സഹോദരപുത്രന് ഫാ. ഡൊമിനിക് കോഴികൊത്തിക്കലിന്റെ കാര്‍മികത്വത്തില്‍ വീട്ടില്‍ത്തന്നെ നടത്തുന്ന കുര്‍ബാന മാത്രമാണ് ചടങ്ങിന്റെ പേരില്‍ ആകെയുള്ളത്.
പൈക കോഴികൊത്തിക്കല്‍ കുടുംബത്തില്‍ നിന്നും 81 വര്‍ഷം മുന്‍പ് റോസമ്മയെ കൈപിടിച്ച് കൂട്ടിക്കൊണ്ടു വരുമ്പോള്‍ ഇരുവര്‍ക്കും വയസ് 19 ആണ്. റോസമ്മയ്ക്ക് ഡിസംബറിലാണ് പിറന്നാള്‍.
എന്നാല്‍ ജോസസഫ് ചേട്ടന്റെ പിറന്നാള്‍ ദിനമായ തിങ്കളാഴ്ച ഇരുവരുടെയും പിറന്നാള്‍ ആഘോഷിക്കാന്‍ മക്കളും ചെറുമക്കളും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. രണ്ട് മക്കളും പേരക്കുട്ടികളും ഉള്‍പ്പടെ 13 പേരാണ് നാലുതലമുറകളിലായി ഇവര്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."